Currency

സ്വീഡന്‍ ഇറക്കുമതി ചെയ്യുന്നത് മാലിന്യങ്ങള്‍

സ്വന്തം ലേഖകന്‍Wednesday, December 14, 2016 12:01 pm

ലണ്ടന്‍: രാജ്യത്തെ മാലിന്യങ്ങള്‍ തീര്‍ന്നതോടെ സ്വീഡന്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും മാലിന്യം ഇറക്കുമതി ചെയ്യാനൊരുങ്ങുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നിന്നുപോകാതിരിക്കാനാണ് സ്വീഡന്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും മാലിന്യം ഇറക്കുമതി ചെയ്യാന്‍ തയ്യാറെടുക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ മാലിന്യം മൂലം പൊറുതി മുട്ടുകയും മാലിന്യ സംസ്‌കരണം എന്നത് ഒരു വന്‍ തലവേദനയായി കാണുകയും ചെയ്യുന്നതിനിടെയാണ് സ്വീഡനില്‍ നിന്നും ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

സ്വീഡനിലെ വൈദ്യുതിയുടെ ഭൂരിഭാഗവും ലഭ്യമാക്കുന്നത് മാലിന്യത്തില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജത്തില്‍ നിന്നുള്ളതാണ് എന്നതും ശ്രദ്ധേയമാണ്. സ്വീഡനിലെ വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ അലക്ഷ്യമായി തള്ളാറില്ല. മറിച്ച്, ഇവ കൃത്യമായി നിര്‍മാര്‍ജ്ജന പ്ലാന്റുകളില്‍ എത്തിക്കുകയും അവിടെ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കുകയുമാണ് ചെയ്യുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

12 thoughts on “സ്വീഡന്‍ ഇറക്കുമതി ചെയ്യുന്നത് മാലിന്യങ്ങള്‍”

  1. Highly descriptive blog, I enjoyed that a lot. Will there be a part 2?

Comments are closed.

Top
x