Currency

മുത്തലാഖിന് ഇന്ത്യയില്‍ സ്‌ഥാനമില്ലെന്ന് കേന്ദ്രസർക്കാർ

Friday, October 7, 2016 7:58 pm

മുത്തലാഖിന് ഇന്ത്യയെ പോലെയുള്ള മതേതരത്വം കാത്തു സൂക്ഷിക്കുന്ന രാജ്യങ്ങളില്‍ സ്ഥാനമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു

ന്യൂഡൽഹി: മുത്തലാഖിന് ഇന്ത്യയെ പോലെയുള്ള മതേതരത്വം കാത്തു സൂക്ഷിക്കുന്ന രാജ്യങ്ങളില്‍ സ്ഥാനമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇസ്ലാം നിയമത്തില്‍ സൂചിപ്പിക്കുന്ന വിവാഹമോചനത്തിനുള്ള മാര്‍ഗമാണ് മുത്തലാഖ്. എന്നാല്‍ ഇന്ത്യയില്‍ ഇത് നടക്കില്ലെന്നാണ് സര്‍ക്കാറിന്‍റെ വാദം.

ഇത് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് മേലെയുള്ള കടന്നു കയറ്റമാണെന്നും അതില്‍ നീതിയില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. മുത്തലാഖ് എന്ന പ്രാചീന സമ്പ്രദായം തടയുന്നത് സംബന്ധിച്ച വിഷയത്തില്‍ ഇടപെട്ടാല്‍ അത് രാജ്യത്തെ മുസ്ലീമുകളുടെ അടിസ്ഥാനഅവകാശ ലംഘനമാകുമോ എന്ന് കോടതി ആരാഞ്ഞിരുന്നു. ഇതിനാണ് കേന്ദ്രം മറുപടി പറഞ്ഞത്.

മൂന്ന് തവണ മൊഴി ചൊല്ലുകയാണെങ്കില്‍ ഭാര്യയുമായുള്ള വൈവാഹിക ബന്ധം അവസാനിപ്പിക്കാന്‍ ഉതകുന്ന രീതിയാണ് മുത്തലാഖ്. ശരിഅത്ത് പ്രകാരം മുസ്ലീമുകളുടെ എല്ലാ രീതികളും പിന്തുടരാന്‍ ഭരണഘടന അനുവദിക്കുമ്പോഴാണ് ഇത് പ്രസക്തമാകുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x