Currency

ഡി.ഡി.എ. ഭൂമിയിലെ സ്‌കൂളുകള്‍ ഫീസ് ഉയര്‍ത്തും മുമ്പ് അനുമതി വാങ്ങണം

സ്വന്തം ലേഖകന്‍Tuesday, January 24, 2017 3:00 pm

ന്യൂഡല്‍ഹി: സ്വകാര്യ സ്‌കൂളുകള്‍ ഫീസ് ഉയര്‍ത്തും മുമ്പ് സര്‍ക്കാരിന്റെ അനുമതി തേടണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റി (ഡി.ഡി.എ.) നല്‍കിയ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഫീസ് ഉയര്‍ത്തും മുമ്പ് സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വിധി. ജഡ്ജിമാരായ എന്‍.വി.രമണ, ഡി.വൈ.ചന്ദ്രചൂഢ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

ഫീസ് ഉയര്‍ത്തും മുമ്പ് ഡി.ഡി.എ. ഭൂമിയിലെ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന് കഴിഞ്ഞവര്‍ഷം ജനുവരി 19നാണ് ഹൈക്കോടതി വിധിച്ചത്. വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുകയോ ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുകയോ ചെയ്യരുതെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x