Currency

വാടക കരാറില്‍ നിന്നുള്ള നികുതി വെട്ടിപ്പ്: നടപടി ശക്തമാക്കുന്നു

സ്വന്തം ലേഖകന്‍Monday, March 13, 2017 1:50 pm

നികുതി വെട്ടിക്കുന്നതിനായി ചില കെട്ടിടയുടമകള്‍ താമസക്കാരുമായി കരാര്‍ എഴുതാറില്ല. ചിലര്‍ നഗരസഭ നിശ്ചയിച്ചിട്ടുള്ള നികുതിയില്‍ നിന്ന് ഒഴിവാകുന്നതിനായി വാടക കുറച്ചാണ് കരാര്‍ എഴുതുന്നത്. ഇത്തരത്തില്‍ ധാരണയില്‍ എത്തുന്നതുവഴി ഉടമക്കും വാടകക്കാരനും ലാഭമുണ്ടാകുന്നു.

മസ്‌കത്ത്: താമസയിടങ്ങളുടെയും വാണിജ്യസമുച്ചയങ്ങളുടെയും വാടക കരാറിന്മേലുള്ള നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മസ്‌കത്ത് നഗരസഭയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. വാടക കരാറുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നഗരസഭയ്ക്ക് നല്‍കേണ്ട നികുതി വെട്ടിക്കുന്നത് വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി. നിരവധി നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ചില കേസുകളില്‍ നടപടിയാരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

നികുതി വെട്ടിക്കുന്നതിനായി ചില കെട്ടിടയുടമകള്‍ താമസക്കാരുമായി കരാര്‍ എഴുതാറില്ല. ചിലര്‍ നഗരസഭ നിശ്ചയിച്ചിട്ടുള്ള നികുതിയില്‍ നിന്ന് ഒഴിവാകുന്നതിനായി വാടക കുറച്ചാണ് കരാര്‍ എഴുതുന്നത്. ഇത്തരത്തില്‍ ധാരണയില്‍ എത്തുന്നതുവഴി ഉടമക്കും വാടകക്കാരനും ലാഭമുണ്ടാകുന്നു.

ഇത്തരത്തില്‍ നുകുതി വെട്ടിക്കുന്നതിലൂടെ നഗരസഭയുടെ വരുമാനത്തില്‍ പ്രതിവര്‍ഷം ആയിരക്കണക്കിന് റിയാലിന്റെ നഷ്ടമാണ് ഉണ്ടാകുന്നത്. കരാര്‍ പകാരമുള്ള നികുതി കെട്ടിടയുടമകളോ വാടകക്കാരോ അടക്കണമെന്നാണ് നിര്‍ദേശം. ഇത് അടക്കാത്തപക്ഷം കണ്ടുകെട്ടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ എടുക്കുന്നതിന് അധികൃതര്‍ക്ക് അവകാശമുണ്ട്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x