Currency

ടാക്‌സികള്‍ക്ക് അടുത്ത ജൂണ്‍ മുതല്‍ ഏകീകൃത നിരക്ക്

സ്വന്തം ലേഖകന്‍Saturday, November 3, 2018 3:42 pm

ഒമാന്‍: ഒമാനിലെ ഓറഞ്ച് ടാക്‌സികളുടെ നിരക്കുകള്‍ ക്രമീകരിക്കാന്‍ ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം ഒരുങ്ങുന്നു. അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ മസ്‌കത്തിലെ എല്ലാ ടാക്‌സികള്‍ക്കും മീറ്ററുകള്‍ നിര്‍ബന്ധമാക്കുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ മന്ത്രി അറിയിച്ചു.

മീറ്ററുകളിലെ അടിസ്ഥാന നിരക്ക് 300 ബൈസയായിരിക്കും. ഓരോ കിലോമീറ്ററിനും 130 ബൈസ എന്ന തോതില്‍ ഇത് വര്‍ധിക്കുമെന്നും ഗതാഗത വാര്‍ത്താ വിനിമയ മന്ത്രി ഡോ.അഹമ്മദ് അല്‍ ഫുതൈസി അറിയിച്ചു. ആദ്യം മസ്‌കത്തിലും പിന്നീട് മറ്റ് ഗവര്‍ണറേറ്റുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. എന്‍ഗേജ്ഡ് സംവിധാനത്തിലാകും ടാക്‌സികളുടെ പ്രവര്‍ത്തനം.

വാഹനത്തില്‍ യാത്രക്കാര്‍ ഉണ്ടെങ്കില്‍ ഡ്രൈവര്‍ക്ക് മറ്റിടങ്ങളില്‍ നിന്ന് യാത്രക്കാരെ കയറ്റാന്‍ സാധിക്കില്ല. എയര്‍പോര്‍ട്ട്, ഹോട്ടല്‍ ടാക്‌സികള്‍ക്ക് ഈ നിയമം ബാധകമായിരിക്കില്ലെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി എഞ്ചിനീയര്‍ സാലിം ബിന്‍ മുഹമ്മദ് അല്‍ നുഐമി അറിയിച്ചു. ടാക്‌സി സര്‍വിസുകളെ കര ഗതാഗത നിയമത്തിന് കീഴിലേക്ക് മാറ്റുന്നതിന് ഒപ്പം ട്രക്കുകള്‍ക്ക് വെയിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതടക്കം പദ്ധതികള്‍ നടപ്പില്‍ വരുത്തുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x