Currency

ഖത്തറിലെ മല്‍സ്യമാര്‍ക്കറ്റുകളില്‍ കൂടുതൽ നിയന്ത്രണം വരുന്നു

സ്വന്തം ലേഖകൻFriday, September 16, 2016 6:26 pm

ഖത്തർ: പൊതുജനങ്ങളുടെ ആരോഗ്യം മുൻ നിർത്തി ഖത്തർ മത്സ്യമാർക്കറ്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അല്‍ ഖോര്‍, അല്‍ ദഖിറ മുനിസിപ്പാലിറ്റികൾ തീരുമാനിച്ചു. പഴകിയ മത്സ്യങ്ങളൂടെ വിൽപ്പന ഇല്ലാതാക്കുകയും ഇതുവഴി ജനങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പ് വരുത്തുകയുമാണു അധികൃതർ ലക്ഷ്യം വെക്കുന്നത്.

ഇതിന്റെ ഭാഗമായി മത്സ്യബന്ധനം നടത്തി രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ വില്‍പ്പന നടത്താനുള്ള സൗകര്യം ഏർപ്പെടുത്തും. മാര്‍ക്കറ്റുകളില്‍ വിൽപ്പനയ്ക്ക് വെക്കുന്ന മത്സ്യങ്ങളില്‍ ഐസ് വിതറാനും പരിശോധന നടത്താനുമായി പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മത്സ്യങ്ങള്‍ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി പ്രത്യേക ശീതീകരണ സംവിധാനമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാനും നിര്‍ദേശം നല്‍കി.

മത്സ്യമാര്‍ക്കറ്റുകളിലെ ജോലിക്കാര്‍ നിര്‍ബന്ധമായും യൂനിഫോം ധരിച്ചിരിക്കണം. ഇറക്കുമതി ചെയ്ത മത്സ്യം പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും അല്‍ ഖോര്‍ അല്‍ ഥഖിറ മുനിസിപ്പാലിറ്റി ഹെല്‍ത്ത് മോണിറ്ററിങ് വിഭാഗം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x