
ദോഹ: ലോകത്തിലെ ഏറ്റവും വലിയ കുടിവെള്ള സംഭരണികളുടെ നിര്‍മാണം ഖത്തറില്‍ പുരോഗമിക്കുന്നു. 1,400 കോടി റിയാല്‍ മുതല്‍ മുടക്കില്‍ അഞ്ചു കേന്ദ്രങ്ങളിലായി 15 റിസര്‍വോയറുകളുടെ നിര്‍മാണമാണ് നടന്നു വരുന്നത്. കുടിവെള്ള സംഭരണിയുടെ ആദ്യഘട്ടം ജൂണില്‍ പൂര്‍ത്തിയാകും.
പരീക്ഷണാടിസ്ഥാനത്തില്‍ ജൂണില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ കുടിവെള്ള സംഭരണി ഖത്തറിന് സ്വന്തമാവും. എന്നാല്‍ ഖത്തറില്‍ കിണര്‍ വെള്ളവും ചെറിയ തോതില്‍ ലഭ്യമാണ്. രണ്ടുകോടി ഗാലണ്‍ കുടി വെള്ളമാണ് കിണറുകളില്‍ നിന്നും ലഭിക്കുന്നത്.
സ്വദേശികളുടേയും പ്രവാസികളുടേയും ക്ഷേമം ഉറപ്പാക്കാന്‍ വന്‍തോതിലുള്ള കുടിവെള്ള നിക്ഷേപ പദ്ധതികളാണ് ഖത്തര്‍ നടപ്പിലാക്കി വരുന്നത്. അതേസമയം എന്തെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യം ഉണ്ടായാല്‍ സ്വദേശികള്‍ക്ക് ഉപയോഗിക്കാനായി കിണര്‍ വെള്ളം സംരക്ഷിച്ചു വരുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.