Currency

ട്രംപ് തെരേസ മേ കൂടിക്കാഴ്ച ഇന്ന്

സ്വന്തം ലേഖകന്‍Friday, January 27, 2017 11:36 am

വൈറ്റ് ഹൗസില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. ബ്രിട്ടീഷ് യുഎസ് സ്വതന്ത്ര വ്യാപാര കരാറും ഇരുരാജ്യങ്ങളുടെയും ആഭ്യന്തര സുരക്ഷയും വൈറ്റ് ഹൗസില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും.

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ന് കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. ബ്രിട്ടീഷ് യുഎസ് സ്വതന്ത്ര വ്യാപാര കരാറും ഇരുരാജ്യങ്ങളുടെയും ആഭ്യന്തര സുരക്ഷയും വൈറ്റ് ഹൗസില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും.

നാറ്റോ സഖ്യത്തിന്റെ ഭാവിയെക്കുറിച്ചും സഖ്യത്തിന്റെ നിലനില്‍പിന് അംഗരാജ്യങ്ങള്‍ വഹിക്കേണ്ട സാമ്പത്തിക ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ നിര്‍ണായക ചര്‍ച്ചകളുണ്ടാകും. പുതിയ യുഎസ് പ്രസിഡന്റുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്ന ആദ്യ ലോകനേതാവ് കൂടിയാണ് തെരേസ മേ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x