ഖത്തറിൽ പൊതുമാപ്പിന്റെ കാലാവധി നാളെ അവസാനിക്കും. കഴിഞ്ഞ സപ്തംബര്‍ ഒന്നു മുതല്‍ ആയിരുന്നു രാജ്യത്ത് പൊതുമാപ്പിന്റെ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നത്.
ദോഹ: ഖത്തറിൽ പൊതുമാപ്പിന്റെ കാലാവധി നാളെ അവസാനിക്കും. കഴിഞ്ഞ സപ്തംബര്‍ ഒന്നു മുതല്‍ ആയിരുന്നു രാജ്യത്ത് പൊതുമാപ്പിന്റെ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നത്. ഇക്കാലയളവില്‍ അനധികൃത താമസക്കാര്‍ രാജ്യം വിടുകയോ അവരുടെ താമസ രേഖകള്‍ ശരിപ്പെടുത്തുകയോ ചെയ്യണമെന്ന കര്‍ശന നിര്‍ദേശം അധികൃതർ നൽകിയിരുന്നു. മൂന്ന് മാസം നീണ്ട് നിന്ന പൊതു മാപ്പ് ഇതുവരെ പതിനായിരത്തോളം ആളുകള്‍ ഉപയോഗപ്പെടുത്തിയതായാണ് റിപ്പോർട്ട്.
അതേസമയം അനധികൃത താമസക്കാരെ പിടികൂടാൻ കർശന നടപടികൾ നാളെ മുതൽ നടപ്പിലാക്കുമെന്ന് സെര്‍ച്ച് ആന്‍റ് ഫോളോ അപ്പ് വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിസ കാലാവധി കഴിഞ്ഞവര്‍, വിസിറ്റ് വിസയില്‍ വന്ന് കാലാവധി അവസാനിച്ചിട്ടും തിരിച്ച് പോകാത്തവര്‍, മറ്റ് വിസകളില്‍ വന്ന് തിരിച്ച് പോകാത്തവര്‍ എന്നിവര്‍ക്കെല്ലാം പ്രത്യേക പിഴയില്ലാതെ മടങ്ങിപ്പോകാനുള്ള അവസാന അവസരമാണ് നാളെ. അതിനു ശേഷം പിടിക്കപ്പെട്ടാൻ കടുത്ത ശിക്ഷയും പിഴയും നൽകുമെന്ന് അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.