വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ദമാ വ അല്‍തായിന്‍ വിലായത്തിലെ ഹെയില്‍ അല്‍ ഹരീം ഗ്രാമത്തിലാണ് ഇവ കണ്ടെത്തിയതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. അല്‍ ഖിഷില്‍, അല്‍ നഖാഹ്, അല്‍ ഫഖാ എന്നിങ്ങനെയാണ് ഇവക്ക് പേര് നല്‍കിയിട്ടുള്ളത്.
ഒമാന്‍: ഒമാനില്‍ മൂന്ന് പുതിയ ഗുഹകള്‍ കൂടി കണ്ടെത്തി. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ദമാ വ അല്‍തായിന്‍ വിലായത്തിലെ ഹെയില്‍ അല്‍ ഹരീം ഗ്രാമത്തിലാണ് ഇവ കണ്ടെത്തിയതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. അല്‍ ഖിഷില്‍, അല്‍ നഖാഹ്, അല്‍ ഫഖാ എന്നിങ്ങനെയാണ് ഇവക്ക് പേര് നല്‍കിയിട്ടുള്ളത്. ഗുഹാ പര്യവേക്ഷകര്‍ പ്രദേശവാസികളുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഗുഹയുടെ ഉള്‍വശത്തെ ഭാഗിക നിരീക്ഷണം പൂര്‍ത്തിയായതായും ടൂറിസം മന്ത്രാലയം അറിയിച്ചു.
ഗുഹാമുഖത്ത് നിന്ന് ഏകദേശം നാനൂറ് മീറ്ററോളം ആഴമുള്ള അല്‍ ഖിഷില്‍ രാജ്യത്തെ ഏറ്റവും ആഴമുള്ള ഗുഹകളില്‍ ഒന്നാണെന്നാണ് കരുതപ്പെടുന്നത്. കുത്തനെയുള്ള നിരവധി ചെരിവുകളോടെയാണ് ഹെയില്‍ അല്‍ ഹരീം ഗ്രാമത്തില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള ഈ ഗുഹ രൂപം കൊണ്ടിരുന്നത്.

തെളിമയാര്‍ന്ന ജലത്തോടെയുള്ള തടാകങ്ങളുള്ള ഇതിന്റെ ഉള്‍വശത്ത് നനവാര്‍ന്ന ഭിത്തികളാണ് ഉള്ളത്. ഗുഹാ മുഖം കഴിഞ്ഞാല്‍ 140 മീറ്റര്‍ ആഴത്തിലുള്ള കിടങ്ങാണ് ഉള്ളത്. റോഡില്‍ നിന്ന് അര കിലോമീറ്റര്‍ നടന്നാല്‍ മാത്രമേ അല്‍ നഖാ ഗുഹയുടെ കവാടത്തില്‍ എത്തിചേരുകയുള്ളൂ. നിരവധി വിള്ളലുകളും കിടങ്ങുകളും ചെറു തടാകങ്ങളുമൊക്കെയായി മനോഹരമായ രീതിയില്‍ തന്നെയാണ് ഈ ഗുഹയും രൂപമെടുത്തിട്ടുള്ളത്. ഒമാനിലെ പര്‍വത നിരകളില്‍ ഇനിയും കണ്ടെത്താത്ത ഗുഹകള്‍ ഉണ്ടെന്നതിന്റെ തെളിവാണ് ഇത്തരം കണ്ടുപിടിത്തങ്ങളെന്നും ടൂറിസം മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.