പതിനൊന്നാമത് ഗർഷോം അവാർഡ് ദാനച്ചടങ്ങിനോടനുബന്ധിച്ചു ഡിസംബർ 17 നു മലാക്ക കൾച്ചറൽ സെന്ററിൽ നടക്കുന്ന ത്രിവേണി സംഗമത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനുള്ള പ്രത്യേക യോഗം ഞായറാഴ്ച ക്വലാലമ്പൂരിൽ നടന്നു.
ക്വലാലമ്പൂർ: പതിനൊന്നാമത് ഗർഷോം അവാർഡ് ദാനച്ചടങ്ങിനോടനുബന്ധിച്ചു ഡിസംബർ 17 നു മലാക്ക കൾച്ചറൽ സെന്ററിൽ നടക്കുന്ന ത്രിവേണി സംഗമത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനുള്ള പ്രത്യേക യോഗം ഞായറാഴ്ച മലേഷ്യൻ തലസ്ഥാനമായ ക്വലാലമ്പൂരിൽ നടന്നു. ഓൾ മലേഷ്യ മലയാളി അസോസിയേഷൻ പ്രസിഡന്റ് Dato സുശീല മേനോൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. രാഘവൻ നമ്പ്യാർ, മലേഷ്യൻ ഹിന്ദു മലയാളി പരിഷത് പ്രതിനിധികളായ Dato ജന നെയ്ത്, സരസു നായർ, വത്സല രാജാറാം എന്നിവരും വിവിധ കമ്മിറ്റികളുടെ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.
പതിനൊന്നാമത് ഗർഷോം അവാർഡുകൾ ഡിസംബർ 17 ന് വൈകുന്നേരം അഞ്ചിന് മലേഷ്യയിലെ മലാക്ക കൾച്ചറൽ സെന്ററിൽ (Panggung Seri) നടക്കുന്ന ചടങ്ങിൽ വച്ചാണ് സമ്മാനിക്കുന്നത്. അവാർഡ് ദാനച്ചടങ്ങിനു മുന്നോടിയായി തിരുവാതിരകളി മത്സരവും, ദീപാവലി-ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ചുള്ള വിവിധ കലാപരിപാടികളും നടക്കും.
ഓൾ മലേഷ്യ മലയാളി അസോസിയേഷന്റെ (അമ്മ) നേതൃത്വത്തിൽ മലേഷ്യ മലയാളി ഹിന്ദു പരിഷത്, മലാക്ക കേരള സമാജം എന്നീ സംഘടനകൾ ചേർന്നാണ് പതിനൊന്നാമത് ഗർഷോം അവാർഡ് ദാന ചടങ്ങിന് ആഥിത്യമരുളുന്നത്. ചടങ്ങിൽ 17 രാജ്യങ്ങളിൽ നിന്നുമുള്ള പ്രെതിനിധികൾ പങ്കെടുക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
ഗർഷോം അവാർഡിനർഹ രാകുന്ന വ്യക്തികൾക്ക് ജനനി ചാരിറ്റബിൾ & കൾച്ചറൽ സൊസൈറ്റിയുടെ അഭിനന്ദനങ്ങൾ
Please let me know if you’re looking for a article writer for your
site. You have some really good articles and I think I would be
a good asset. If you ever want to take some of the load off, I’d love to write some content for
your blog in exchange for a link back to mine.
Please blast me an e-mail if interested. Thanks!