പുകയില, എനര്‍ജി ഡ്രിങ്കുകള്‍, ആഡംബര വസ്തുക്കള്‍ തുടങ്ങിയവയ്ക്കാണ് ഈ വര്‍ഷം രണ്ടാം പകുതിയോടെ വില വര്‍ധിക്കുക. നിലവിലുള്ള വിലയേക്കാള്‍ ഇരട്ടി വില പല ഉത്പന്നങ്ങള്‍ക്കും നല്‍കേണ്ടി വരുമെന്ന് ജിസിസി അധികൃതര്‍ വ്യക്തമാക്കി. തീരുമാനത്തിന് ജിസിസി അംഗരാജ്യങ്ങളില്‍ നിന്ന് അംഗീകാരം ലഭിച്ചാലുടന്‍ തന്നെ വിലവര്‍ധന നടപ്പാക്കും.
മസ്കത്ത്: ജിസിസി രാജ്യങ്ങളില്‍ പല വസ്തുക്കള്‍ക്കും ഇരട്ടിയിലേറെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി അധികൃതര്‍. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ക്കാണ് വിലവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പുകയില, എനര്‍ജി ഡ്രിങ്കുകള്‍, ആഡംബര വസ്തുക്കള്‍ തുടങ്ങിയവയ്ക്കാണ് ഈ വര്‍ഷം രണ്ടാം പകുതിയോടെ വില വര്‍ധിക്കുക. നിലവിലുള്ള വിലയേക്കാള്‍ ഇരട്ടി വില പല ഉത്പന്നങ്ങള്‍ക്കും നല്‍കേണ്ടി വരുമെന്ന് ജിസിസി അധികൃതര്‍ വ്യക്തമാക്കി.
തീരുമാനത്തിന് ജിസിസി അംഗരാജ്യങ്ങളില്‍ നിന്ന് അംഗീകാരം ലഭിച്ചാലുടന്‍ തന്നെ വിലവര്‍ധന നടപ്പാക്കും. ഉത്പന്നങ്ങള്‍ക്ക് എക്സൈസ് ടാക്സ് ഈടാക്കാന്‍ തുടങ്ങുന്നതോടെ വന്‍വിലവര്‍ധന ഉണ്ടാവുക. സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് 50 ശതമാനവും പുകയില, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവയ്ക്ക് വിലയേക്കാള്‍ 100 ശതമാനം ടാക്സുമായിരിക്കും വര്‍ധിപ്പിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.