Currency

ടൊമ്മി ടിപ്പി സിപ്പി കപ്പുകള്‍ ഖത്തര്‍ പിന്‍വലിച്ചു

സ്വന്തം ലേഖകന്‍Monday, May 1, 2017 4:47 pm

നാല് മുതല്‍ 12 വരെ മാസമുള്ള കുട്ടികള്‍ക്ക് പാനീയങ്ങള്‍ നല്‍കാന്‍ ഉപയോഗിക്കുന്ന കപ്പുകളാണ് പിന്‍വലിച്ചത്. 7, 10 ഔണ്‍സ് കപ്പുകളാണ് പിന്‍വലിച്ചവയില്‍ ഉള്‍പ്പെടുന്നതെന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ദോഹ: കുഞ്ഞുങ്ങള്‍ക്ക് പാനീയം നല്‍കാന്‍ ഉപയോഗിക്കുന്ന ടൊമ്മി ടിപ്പി സിപ്പി കപ്പുകള്‍ ഖത്തര്‍ പിന്‍വലിച്ചു. ഖത്തര്‍ ധന വാണിജ്യ മന്ത്രാലയമാണ് കപ്പുകള്‍ പിന്‍വലിച്ചത്. ഇത്തരം കപ്പുകളുടെ കുടിക്കുന്ന ഭാഗത്തെ വാല്‍വില്‍ ബാക്ടീരിയകള്‍ വളരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇവ പിന്‍വലിച്ചത്. 2014നും 2016നും ഇടയില്‍ വില്‍പ്പന നടത്തിയ കപ്പുകളാണിത്.

നാല് മുതല്‍ 12 വരെ മാസമുള്ള കുട്ടികള്‍ക്ക് പാനീയങ്ങള്‍ നല്‍കാന്‍ ഉപയോഗിക്കുന്ന കപ്പുകളാണ് പിന്‍വലിച്ചത്. 7, 10 ഔണ്‍സ് കപ്പുകളാണ് പിന്‍വലിച്ചവയില്‍ ഉള്‍പ്പെടുന്നതെന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഫസ്റ്റ് സിപ്സ് ട്രാന്‍സിഷന്‍ കപ്പ്, ട്രെയ്നര്‍ സിപ്പീ കപ്പ്, സിപ്പീ കപ്പ്, സ്പോര്‍ട്ടി ബോട്ടില്‍, ഇന്‍സുലേറ്റഡ് സ്വിഗിള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x