Currency

ഖത്തറിലെ നീളമേറിയ പകല്‍ 21 ന്

സ്വന്തം ലേഖകന്‍Wednesday, June 20, 2018 12:39 pm

ദോഹ: ഖത്തറില്‍ ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ നാളെ. സൂര്യന്‍ നാളെ ഭൂമധ്യരേഖയ്ക്കു 23.5 ഡിഗ്രി വടക്കുമാറി ഉത്തരായന രേഖയ്ക്കു നേര്‍ലംബമായി ഉദിക്കുന്നതിനാലാണ് പകലിനു നീളമേറുന്നത്. ഖത്തര്‍ സമയം ഉച്ചയ്ക്ക് 1.15നാണ് കര്‍ക്കടക രാശിയില്‍ സൂര്യന്‍ ഉത്തരായന രേഖയ്ക്കു നേര്‍ലംബമായെത്തുക. ഗള്‍ഫ്, അറബ് മേഖലയിലെ വേനല്‍ ഋതുവിന് തുടക്കമാകുന്നതു നാളെയാണ്. അതിനാല്‍ ഇനിയുള്ള മൂന്നുമാസം പകല്‍ ക്രമേണ കുറഞ്ഞും രാത്രി കൂടിയും വരും.

ഭൂമിയുടെ അച്ചുതണ്ട് ചരിഞ്ഞതായതിനാല്‍ സൂര്യനെച്ചുറ്റിയുള്ള ഭൂമിയുടെ ഭ്രമണപഥം നേര്‍വൃത്തമല്ല. ഇതിനാലാണ് ഓരോദിവസവും പകലും രാത്രിയും വ്യത്യാസപ്പെട്ടു വരുന്നത്. ഉത്തരാര്‍ധ ഗോളത്തിലും ദക്ഷിണാര്‍ധ ഗോളത്തിലുമായി സൂര്യന്‍ ഭൂമധ്യരേഖയ്ക്കു നേരേ ഉദിക്കുന്ന രണ്ടുദിവസങ്ങളില്‍ മാത്രമാണ് ഓരോവര്‍ഷവും രാപകലുകള്‍ തുല്യമാവുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x