
മസ്‌കത്ത്: മസ്‌കത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ‘ടൂര്‍ ഓഫ് ഒമാന്‍’ മത്സരത്തിന്റെ തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 16 മുതല്‍ 21 വരെ ആറ് ദിവസങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറും. പത്താമത് എഡിഷന്‍ ടൂര്‍ ഓഫ് ഒമാനാണ് ഈ വര്‍ഷം നടക്കുന്നത്. മസ്‌കത്ത് നഗരസഭയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാജ്യാന്തര താരങ്ങളുടെ വലിയ നിര തന്നെ ടൂര്‍ ഓഫ് ഒമാന്റെ ഭാഗമാകും. മുന്‍ വര്‍ഷങ്ങളിലെ വിജയികള്‍ ഇത്തവണയും എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഒമാന്‍ ടൂറിസത്തിന്റെ പ്രചാരണം ലക്ഷ്യം വെച്ചാണ് വന്‍ തുക ചെലവഴിച്ച് ടൂര്‍ ഓഫ് ഒമാന്‍ സംഘടിപ്പിച്ചുവരുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ടൂര്‍ ഓഫ് ഒമാനില്‍ ലോകത്തിലെ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള ടീമുകളാണ് പങ്കെടുക്കുന്നത്. വേള്‍ഡ് ടൂര്‍, പ്രൊ കോണ്ടിനെന്റല്‍ എന്നിവയുടേതിന് സമാനമാണ് ടൂര്‍ ഓഫ് ഒമാന്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.