വെസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റില്‍ 33-ാം നമ്പര്‍ റൗണ്ട് എബൗട്ട് മുതല്‍ രണ്ടാം നമ്പര്‍ റൗണ്ട് വരെയുള്ളഭാഗം ഇന്നലെ മുതല്‍ താല്‍ക്കാലികമായി അടച്ചു. 14 വരെയാണ് ഗതാഗതം നിരോധിച്ചതെന്ന് അഷ്ഗാല്‍ അറിയിച്ചു.
ദോഹ: വെസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റില്‍ 33-ാം നമ്പര്‍ റൗണ്ട് എബൗട്ട് മുതല്‍ രണ്ടാം നമ്പര്‍ റൗണ്ട് വരെയുള്ളഭാഗം ഇന്നലെ മുതല്‍ താല്‍ക്കാലികമായി അടച്ചു. 14 വരെയാണ് ഗതാഗതം നിരോധിച്ചതെന്ന് അഷ്ഗാല്‍ അറിയിച്ചു. ഈ ഭാഗത്തെ അവസാനവട്ട ടാറിങ് പൂര്‍ത്തിയാക്കുന്നതിനാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടാറിങ്ങിനു പുറമേ സിഗ്നല്‍ബോര്‍ഡുകളും സ്ഥാപിക്കുന്നുണ്ട്.
ഇരുവശങ്ങളിലുമായി എട്ടുവരി ഗതാഗതം സാധ്യമാകുന്ന വിധത്തിലാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ റോഡ് വികസനം. ഇന്നലെ അടച്ച റോഡുകള്‍ക്കു പകരം സല്‍വ റോഡിനേയും ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ മേഖലയേയും ബന്ധിപ്പിക്കുന്ന പ്രദേശത്തെ മറ്റ് റോഡുകള്‍ ഉപയോഗിക്കാമെന്ന് അഷ്ഗാല്‍ അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.