മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ റംസാനിലെ ഗതാഗത ക്രമീകരണങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. കഴിഞ്ഞ വര്‍ഷം റംസാനില്‍ സ്‌കൂളുകള്‍ അടച്ചിരുന്നു. അതിനാല്‍ വൈകുന്നേരങ്ങളില്‍ മാത്രമേ കൂടുതല്‍ പട്രോളിങ് സംഘത്തെ നിയോഗിക്കേണ്ട സാഹചര്യമുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇത്തവണ റംസാനില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ രാവിലേയും വൈകിട്ടും കൂടുതല്‍ ഗതാഗത പട്രോള്‍ സംഘത്തെ നിയോഗിക്കും.
ദോഹ: റംസാനില്‍ രാജ്യത്ത് ഗതാഗത കുരുക്ക് കുറയ്ക്കാനായി കൂടുതല്‍ പട്രോളിങ് വാഹനങ്ങളെ വിന്യസിക്കും. ജനസാന്ദ്രത കൂടുതലുള്ള വാണിജ്യ നിരത്തുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാകും പട്രോളിങ്ങെന്നും ഗതാഗത വകുപ്പ് അറിയിച്ചു. തിരക്കേറിയ സമയങ്ങളില്‍ ട്രക്കുകള്‍ നിരോധിക്കുമെന്നും വകുപ്പ് അറിയിച്ചു.
ഇഫ്താറിനായി തിരക്കിട്ട് വീടുകളിലേക്ക് വാഹനം ഓടിക്കുന്നതിനിടെ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. ഇഫ്താര്‍ സമയങ്ങളിലെ അപകടങ്ങള്‍ ഒഴിവാക്കാനായി അബു സമ്ര അതിര്‍ത്തിയിലും മിസൈദില്‍ നിന്ന് അല്‍ മസ്രുഅ വരെയുള്ള ട്രക്ക് റോഡിലും ഇത്തവണ സൗജന്യമായി ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യും.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ റംസാനിലെ ഗതാഗത ക്രമീകരണങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. കഴിഞ്ഞ വര്‍ഷം റംസാനില്‍ സ്‌കൂളുകള്‍ അടച്ചിരുന്നു. അതിനാല്‍ വൈകുന്നേരങ്ങളില്‍ മാത്രമേ കൂടുതല്‍ പട്രോളിങ് സംഘത്തെ നിയോഗിക്കേണ്ട സാഹചര്യമുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇത്തവണ റംസാനില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ രാവിലേയും വൈകിട്ടും കൂടുതല്‍ ഗതാഗത പട്രോള്‍ സംഘത്തെ നിയോഗിക്കും.
അല്‍ കഹ്രാബ, അല്‍ അസ്മക തുടങ്ങിയ ജനസാന്ദ്രതയേറിയ നിരത്തുകളില്‍ കൂടുതല്‍ സംഘത്തെ നിയോഗിക്കും. ഗതാഗത വകുപ്പിലെ മീഡിയഗതാഗത ബോധവത്കരണ വിഭാഗം നിരവധി ഭാഷകളിലായി ഗതാഗത ബോധവത്കരണവും നടത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.