Currency

ദാര്‍ അല്‍ കുതുബ് ഇന്റര്‍സെക്ഷനില്‍ 13 മുതല്‍ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകന്‍Thursday, November 12, 2020 12:38 pm

ദോഹ: ദാര്‍ അല്‍ കുതുബ് ഇന്റര്‍സെക്ഷനില്‍ 13 മുതല്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. എ-റിങ് റോഡിലെ നവീകരണ ജോലികളെ തുടര്‍ന്നാണ് നിയന്ത്രണം. വെള്ളിയാഴ്ച മുതല്‍ ദാര്‍ അല്‍ കുതുബിലെ താല്‍ക്കാലിക റൗണ്ട് എബൗട്ട് പൊളിച്ചുമാറ്റും.

താല്‍ക്കാലിക ഗ്രാന്‍ഡ് ഹമദ് റൗണ്ട് എബൗട്ട് മുതല്‍ അല്‍ റുഫ (സന) ഇന്റര്‍സെക്ഷന്‍ വരെ ഡ്യൂവല്‍ കാര്യേജ് 3 വരിപ്പാത ഗതാഗതത്തിനായി തുറക്കും. താരിഖ് ഇബ്ന്‍ സിയാദ് സ്ട്രീറ്റിലൂടെ ജബര്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റിലേക്ക് വരാനും പോകാനുമായി ദാര്‍ അല്‍ കുതുബ് ഇന്റര്‍സെക്ഷനില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് താല്‍ക്കാലിക ഗ്രാന്‍ഡ് ഹമദ് റൗണ്ട് എബൗട്ട് അല്ലെങ്കില്‍ അല്‍ റുഫ ഇന്റര്‍സെക്ഷനില്‍ നിന്ന് തിരിഞ്ഞാല്‍ ലക്ഷ്യസ്ഥാനത്തെത്താം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x