
ദോഹ: അല്‍ ഷമാല്‍ റോഡില്‍ ഇസ്ഗാവ ഇന്റര്‍ചെയ്ഞ്ചില്‍ പൊതുമരാമത്ത് അതോറിറ്റി അഷ്ഗാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. നോര്‍ത്ത് റോഡ് കോറിഡോര്‍ വിപുലീകരണ പദ്ധതിയുടെ ഭാഗമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ ഇസ്ഗാവ ഇന്റര്‍ചെയ്ഞ്ചിന്റെ പടിഞ്ഞാറുഭാഗം 42 ദിവസത്തേക്ക് അടച്ചിടും. ഇന്ന് മുതല്‍ നവംബര്‍ ഒന്നുവരെയാണ് അടച്ചിടുക.
വാഹനയാത്രക്കാര്‍ക്ക് ഇസ്ഗാവ ഇന്റര്ചെയ്ഞ്ചിനു പകരം അല്‍ ഖരൈത്തിയാത്ത് ഇന്റര്‍ചെയ്ഞ്ച് പ്രയോജനപ്പെടുത്താം. സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു അപ്രോച്ച് റോഡുകള്‍ പ്രയോജനപ്പെടുത്താം. അല്‍ ഷമാല്‍ റോഡിലേക്കു പ്രവേശിക്കാനും പുറത്തു പോകാനുമായി പുതിയതായി നിര്‍മിച്ച സര്‍വീസ് റോഡുകള്‍ ഉപയോഗിക്കാവുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.