
ദോഹ: ദോഹയില്‍ നിന്ന് അല്‍ഖോറിലേക്കുള്ള റോഡില്‍ വക്വൂദ് പെട്രോള്‍ സ്റ്റേഷനു ശേഷമുള്ള ഒരു കിലോമീറ്റര്‍ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ആറു മാസത്തേക്കാണ് ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തിയയിരിക്കുന്നത്. സമാന്തരമായി പുതിയതായി നിര്‍മിച്ച താല്‍ക്കാലിക റോഡിലൂടെ വാഹനങ്ങള്‍ കടത്തിവിടും. ഇവിടെ ഇരു വശങ്ങളിലേക്കും രണ്ടു വരി പാതയായിരിക്കും.
അല്‍ ബയ്ത്ത് സ്റ്റേഡിയത്തിലേക്കുള്ള ലിങ്ക് റോഡിന്റെ നിര്‍മാണത്തിന്റെ ഭാഗമായി അല്‍ ഖോര്‍ റോഡില്‍ പുതിയ സിഗ്നല്‍ നിയന്ത്രിത ഇന്റര്സെക്ഷന് നിര്‍മിക്കുന്നതിനു വേണ്ടിയാണു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. സ്റ്റേഡിയത്തിന്റെ നാലു വശങ്ങളിലൂടെയും കടന്നു പോകുന്ന രീതിയിലാണു റോഡുകള്‍. കാര്‍ പാര്‍ക്കിങ് കേന്ദ്രത്തിലേക്കും ബസ് സ്റ്റേഷനുകളിലേക്കും ലിങ്ക് റോഡുകളുണ്ടാവും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.