
ദോഹ: സല്‍വ റോഡിലെ റവ്ദ റാഷിദ് ഇന്റര്‍ചേഞ്ചില്‍ ദോഹയില്‍ നിന്നു അബു സംറയിലേക്കുള്ള ഭാഗത്ത് 1.6 കിമീ നീളത്തില്‍ ശനി മുതല്‍ 6 മാസത്തേക്ക് ഗതാഗതം തടയുമെന്ന് അഷ്ഗാല്‍. ഈ കാലയളവില്‍ എതിര്‍വശത്തെ രണ്ടുവരികളിലൂടെ അബു സംറയിലേക്കുള്ള വാഹനങ്ങള്‍ കടത്തിവിടും. ശേഷിക്കുന്ന രണ്ടുവരികളിലൂടെയാണ് ദോഹയ്ക്കുള്ള വാഹനങ്ങള്‍ പോകേണ്ടത്. ഇന്റര്‍ചേഞ്ചിലെ പുതിയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഗതാഗതനിയന്ത്രണം. സൈന്‍ബോര്‍ഡുകളിലെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി വേഗപരിധി പാലിച്ച് വാഹനമോടിക്കണമെന്ന് അഷ്ഗാല്‍ അഭ്യര്‍ഥിച്ചു.
ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റിന്റെ തെക്കുഭാഗത്തേക്കുള്ള വരികളില്‍ 33ാം നമ്പര്‍ ഇന്റര്‍ചേഞ്ചിനും ജി റിങ് റോഡിലെ അബാ അല്‍ അലീല്‍ ഇന്റര്‍ചേഞ്ചിനും ഇടയിലായിവരുന്ന 2കിമീ ഭാഗത്ത് 4 മാസത്തേക്ക് വാഹനങ്ങള്‍ വഴിതിരിച്ചുവിടും. ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റിന്റെ നിര്‍മാണജോലികള്‍ പൂര്‍ത്തിയാക്കാനാണിത്. തെക്കുഭാഗത്തെ ജി റിങ് റോഡിലേക്കുള്ള വാഹനങ്ങള്‍ പുതിയതായി നിര്‍മിച്ച 3വരി സമാന്തരപാതയിലൂടെയാണ് കടത്തിവിടുകയെന്ന് അഷ്ഗാല്‍ അറിയിച്ചു. വടക്കോട്ടുള്ള വരികളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.