Currency

ദൂഖാന്‍ ഹൈവേയില്‍ വെള്ളി മുതല്‍ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകന്‍Thursday, February 23, 2017 5:18 pm

അല്‍ വജ്ബയിലെ പഴയ ഇന്റര്‍ചേഞ്ചിനും പുതിയ ഇന്റര്‍ചേഞ്ചിനും ഇടയിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇതിനിടയ്ക്കുള്ള 600 മീറ്റര്‍ ഭാഗത്താണ് രണ്ടുമാസത്തേക്കു ഗതാഗത നിയന്ത്രണമുണ്ടാവുക.

ദോഹ: ദൂഖാന്‍ ഹൈ വേയില്‍ വെള്ളി മുതല്‍ ഗതാഗത നിയന്ത്രണം. ദൂഖാന്‍ സെന്‍ട്രല്‍ എക്‌സ്പ്രസ് വേയുടെ നിര്‍മാണം നടക്കുന്നതിനാല്‍ വെള്ളി മുതല്‍ ഗതാഗത നിയന്ത്രണം നടപ്പാക്കുമെന്ന് അഷ്ഗാല്‍ അറിയിച്ചു. അല്‍ വജ്ബയിലെ പഴയ ഇന്റര്‍ചേഞ്ചിനും പുതിയ ഇന്റര്‍ചേഞ്ചിനും ഇടയിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇതിനിടയ്ക്കുള്ള 600 മീറ്റര്‍ ഭാഗത്താണ് രണ്ടുമാസത്തേക്കു ഗതാഗത നിയന്ത്രണമുണ്ടാവുക.

വേഗപരിധി 50 കിലോമീറ്റാക്കി നിശ്ചയിച്ചിട്ടുണ്ട്. ദൂഖാന്‍ ഹൈവേയില്‍ നിന്ന് ദോഹയിലേക്കു പോകുന്ന വാഹനങ്ങള്‍ എതിര്‍വശത്തെ റോഡിലൂടെ തിരിച്ചുവിടും. കൂടാതെ നിലവിലുള്ള മൂന്നുവരി ഗതാഗതം രണ്ടു വരിയാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x