
ദോഹ: രാജ്യത്തു ശക്തമായി പെയ്യുന്ന മഴയിലും ഗതാഗത സംവിധാനങ്ങള്‍ സുരക്ഷിതമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ട്രാഫിക് വിഭാഗം മാധ്യമ അവബോധ വിഭാഗം ഉപമേധാവി ജാബിര്‍ മുഹമ്മദ് ഉദയ്ബയാണ് ഇക്കാര്യം അറിയിച്ചത്. ശക്തമായ മഴയിലും രാജ്യത്തെ ഗതാഗത സംവിധാനങ്ങള്‍ വളരെ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ശക്തമായ പോലീസ് നിരീക്ഷണ സംവിധാനങ്ങള്‍ ഇരുപത്തിനാലു മണിക്കൂറും രാജ്യത്തിന്റെ പല ഇടങ്ങളിലും പ്രവര്‍ത്തിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു.
മഴ ഇനിയും ശക്തമായി തുടര്‍ന്നാല്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടികള്‍ അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ അധികൃതരുടെ ജാഗ്രത നിര്‍ദേശങ്ങള്‍ക്കായി ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പരിശോധിക്കണമെന്നും ഗതാഗത വിഭാഗം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.