Currency

വക്ര റോഡില്‍ ഏര്‍പ്പെടുത്തിയ പുതിയ ഗതാഗതസംവിധാനം പിന്‍വലിച്ചു

സ്വന്തം ലേഖകന്‍Thursday, April 27, 2017 10:35 am

ജി റിങ് റോഡ് ഗതാഗതത്തിനായി തുറന്നതിനെ തുടര്‍ന്നാണ് വക്ര റോഡില്‍ ഗതാഗതം വഴിതിരിച്ചു വിട്ടത്. അതേസമയം ബര്‍വ വില്ലേജ് ട്രാഫിക് സിഗ്‌നല്‍ കഴിഞ്ഞദിവസം അടച്ചതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഈ ഭാഗത്തുണ്ടായത്.

ദോഹ: വക്ര റോഡില്‍ ഏര്‍പ്പെടുത്തിയ പുതിയ ഗതാഗതസംവിധാനം ഒരു ദിവസത്തിനു ശേഷം പിന്‍വലിച്ചു. സമൂഹമാധ്യമങ്ങളിലെ ശക്തമായ വിമര്‍ശനങ്ങളെ തുടര്‍ന്നാണ് പുതിയ സംവിധാനം പിന്‍വലിച്ചത്. വഴി തിരിച്ചു വിടുന്ന നടപടി നീട്ടിവച്ചെന്നും വക്ര സ്ട്രീറ്റിലെ ഗതാഗതം പഴയപടി തുടരുമെന്നും അഷ്ഗാല്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ജി റിങ് റോഡ് ഗതാഗതത്തിനായി തുറന്നതിനെ തുടര്‍ന്നാണ് വക്ര റോഡില്‍ ഗതാഗതം വഴിതിരിച്ചു വിട്ടത്. അതേസമയം ബര്‍വ വില്ലേജ് ട്രാഫിക് സിഗ്‌നല്‍ കഴിഞ്ഞദിവസം അടച്ചതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഈ ഭാഗത്തുണ്ടായത്.

ഖത്തര്‍ റയില്‍ പണിയുടെ ഭാഗമായിട്ടാണു ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x