Currency

ഖത്തര്‍ ഒനൈസ സ്ട്രീറ്റില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകന്‍Saturday, May 27, 2017 11:04 am

ഒനൈസ സ്ട്രീറ്റിലെ വലത് വശത്തെ പാത 400 മീറ്റര്‍ നീളത്തില്‍ അടച്ചിടും. ഇന്ന് മുതല്‍ 90 ദിവസത്തേക്കായിരിക്കും പാത അടച്ചിടുന്നതെന്ന് പബ്ലിക് വര്‍ക്‌സ് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു.

ദോഹ: ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബിനടുത്തുള്ള സ്ട്രീറ്റിന്റെ ഭാഗമായ അല്‍ കോര്‍ണിഷ് സ്ട്രീറ്റിലേക്കുള്ള ഒനൈസ സ്ട്രീറ്റില്‍ ഗതാഗത നിയന്ത്രണം. ഒനൈസ സ്ട്രീറ്റിലെ വലത് വശത്തെ പാത 400 മീറ്റര്‍ നീളത്തില്‍ അടച്ചിടും. ഇന്ന് മുതല്‍ 90 ദിവസത്തേക്കായിരിക്കും പാത അടച്ചിടുന്നതെന്ന് പബ്ലിക് വര്‍ക്‌സ് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു.

സിവില്‍ ഡിഫന്‍സ് ഇന്റര്‍സെക്ഷനില്‍ നിന്നും മര്‍ഖിയ സ്ട്രീറ്റിലേക്കും തുടര്‍ന്ന് കോര്‍ണിഷ് സ്ട്രീറ്റിലേക്കുമുള്ളവര്‍ മര്‍ഖിയ ഇന്റര്‍ചെയ്ഞ്ചിന് 10 മീറ്റര്‍ മുമ്പ് 400 മീറ്റര്‍ ഡൈവേര്‍ഷന്‍ കഴിഞ്ഞയുടന്‍ വലത്തോട്ട് തിരിക്കാവുന്നതാണ്. കൂടാതെ ഒനൈസ സ്ട്രീറ്റിലെ സിവില്‍ ഡിഫന്‍സ് ഭാഗത്തേക്കുള്ള ഇടത്തേ പാതയും ഇതേസ്ഥലത്ത് വെച്ച് അടച്ചിടുന്നതായിരിക്കും. മറ്റ് പാതകളിലെ ഗതാഗതം സാധാരണപോലെ ആയിരിക്കുമെന്ന് അശ്ഗാല്‍ വ്യക്തമാക്കി.

ദോഹയുടെ വിവിധ ഇന്റര്‍സെക്ഷനുകളില്‍ വെള്ളപ്പൊക്ക പ്രതിരോധ സ്‌കീം പദ്ധതി പ്രകാരം പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പാത അടച്ചിടുന്നത്. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയ ഭാഗത്ത് പരമാവധി വേഗതാപരിധി 50 കിലോമീറ്റര്‍ ആണ്. വാഹനമോടിക്കുന്നവര്‍ നിര്‍ദേശങ്ങളും അടയാളങ്ങളും പാലിച്ച് സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് അശ്ഗാല്‍ ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x