Currency

ഗതാഗത നിയമലംഘനം; ദോഹയുടെ 75% ഭാഗങ്ങളിലും റഡാറുകള്‍ സ്ഥാപിച്ചു

സ്വന്തം ലേഖകന്‍Friday, September 7, 2018 11:39 am

ദോഹ: അശ്രദ്ധമായി വാഹനമോടിച്ചാല്‍ ഇനി റഡാര്‍ നിങ്ങള്‍ക്ക് പണിതരും. ഗതാഗത നിയമലംഘനം നടത്തുന്നവരെ കയ്യോടെ പിടികൂടാന്‍ ദോഹയുടെ 75 ശതമാനം ഭാഗങ്ങളിലും റഡാറുകള്‍ സ്ഥാപിച്ച് കഴിഞ്ഞതായി ഗതാഗത ബോധവത്കരണ വിഭാഗം മേധാവി കേണല്‍ മുഹമ്മദ് അല്‍ഹാജിരി അറിയിച്ചു. പൊതുജന സുരക്ഷ ലക്ഷ്യമാക്കി ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

റഡാറുകള്‍ വെക്കാത്ത സിഗ്‌നലുകള്‍, ഇന്റര്‍ചെയിഞ്ചുകള്‍, നിരത്തുകള്‍ എന്നിവിടങ്ങളില്‍ പുതിയ റഡാറുകള്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. ഇതിന് പുറമെ സഞ്ചരിക്കുന്ന റഡാറുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ചതായും അദ്ദേഹം അറിയിച്ചു. സിഗ്‌നല്‍ മുറിച്ച് കടക്കുക, വലത് ഭാഗത്ത് കൂടി മറികടക്കാന്‍ ശ്രമിക്കുക, മഞ്ഞ ബോക്‌സുകളില്‍ വാഹനം നിര്‍ത്തുക, സിഗ്‌നനല്‍ കടക്കുന്നതിന് ഇടയില്‍ പാത മാറ്റുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ റഡാറില്‍ പതിയും.

റഡാര്‍ സ്ഥാപിക്കാത്ത ബനീ ഹജര്‍ പ്രദേശത്തെ ചില ഏരിയകളില്‍ ട്രാഫിക് നിയമം ലംഘനം ശ്രദ്ധയില്‍ പെട്ടതിന്റെ അടിസഥാനത്തില്‍ ഈ പ്രദേശത്ത് പുതിയ റഡാറുകള്‍ സ്ഥാപിച്ച് തുടങ്ങിയതായും കേണല്‍ മുഹമ്മദ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x