ഈ സെപ്റ്റംബറില്‍ വരെ 99,135 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,30,560 നിയമലംഘനങ്ങളാണ് റജിസ്റ്റര്‍ ചെയ്തത്. റോഡപകടങ്ങള്‍ക്കു 417 കേസുകളും റജിസ്റ്റര്‍ ചെയ്തു. ചുവപ്പ് സിഗ്നല്‍ മറികടന്ന 8652 വാഹനങ്ങളില്‍ നിന്നായി 6000 റിയാല്‍ പിഴ ഈടാക്കി.
ദോഹ: ഖത്തറില്‍ ഗതാഗത നിയമലംഘനങ്ങള്‍ 31.7% കുറഞ്ഞു. റോഡുകളിലെ റഡാര്‍ക്യാമറ നിരീക്ഷണം ശക്തമാക്കുകയും ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് സുരക്ഷാബോധവല്‍ക്കരണം ഊര്‍ജിതമാക്കുകയും ചെയ്തതോടെയാണ് നിയമലംഘനങ്ങള്‍ കുറഞ്ഞത്.
ഈ സെപ്റ്റംബറില്‍ വരെ 99,135 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,30,560 നിയമലംഘനങ്ങളാണ് റജിസ്റ്റര്‍ ചെയ്തത്. റോഡപകടങ്ങള്‍ക്കു 417 കേസുകളും റജിസ്റ്റര്‍ ചെയ്തു. ചുവപ്പ് സിഗ്നല്‍ മറികടന്ന 8652 വാഹനങ്ങളില്‍ നിന്നായി 6000 റിയാല്‍ പിഴ ഈടാക്കി. റഡാറുകളില്‍ പതിഞ്ഞത് 53,600 നിയമലംഘനങ്ങളാണ്.
ട്രാഫിക് പൊലീസിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് 9200 കേസുകളും റജിസ്റ്റര്‍ ചെയ്തു. 2016ല്‍ വാഹനാപകടങ്ങളില്‍ മരണമടഞ്ഞത് 178 പേരാണ്. 2015ല്‍ 227 പേരാണ് മരിച്ചത്. 7.8% കുറവ്. 2022 ആകുമ്പോള്‍ വാഹനാപകട മരണങ്ങള്‍ 130 ആയി കുറയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് ഗതാഗതവിഭാഗം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.