മസ്‌കത്ത്: ഒമാനിലേക്കുള്ള യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ വേണമെന്ന നിയമം പ്രാബല്യത്തിലായി. ഇന്നലെ ഉച്ചക്ക് 12 മണി മുതലാണ് നിയമം നിലവില്‍ വന്നത്.
ഒമാനിലേക്കുള്ള യാത്രക്കാര്‍ക്ക് ഏത് ഹോട്ടലുകളും ക്വാറന്റൈന്‍ വേണ്ടി ബുക്ക് ചെയ്യാം. അല്ലെങ്കില്‍ റിലീഫ് ആന്റ് ഓപറേഷന്‍സ് സെന്റര്‍ തയാറാക്കിയ പട്ടികയിലെ ഹോട്ടലുകള്‍ ബുക്ക് ചെയ്യണം. ഏഴ് രാത്രിയിലെ ബുക്കിങ് രേഖകള്‍ ഉണ്ടെങ്കിലെ വിമാനത്തില്‍ ബോര്‍ഡിങ് അനുവദിക്കുകയുള്ളൂ. ഭൂരിപക്ഷം ഹോട്ടലുകളും പൈസ ഈടാക്കിയ ശേഷമാണ് ബുക്കിങ് അനുവദിക്കുന്നത്. വിമാനത്താവളത്തില്‍ ഹോട്ടല്‍ ബുക്കിങ് രേഖകള്‍ കാണിച്ച് മറ്റെവിടേക്ക് എങ്കിലും ക്വാറന്റൈനായി പോകുന്ന സാഹചര്യം ഒഴിവാക്കാനാണിത്.
സൗദിയിലേക്ക് പോകുന്നതിനായി നിരവധിയാളുകളും ഒമാനിലേക്ക് എത്തുന്നുണ്ട്. അതിനാല്‍ ചെലവ് കുറഞ്ഞ ക്വാറന്റൈന്‍ കേന്ദ്രങ്ങളെല്ലാം നേരത്തേ ബുക്ക് ആകുന്ന അവസ്ഥയാണ് ഉള്ളത്. നിരവധി സംഘടനകളും ക്വാറന്റൈന്‍ സൗകര്യങ്ങളൊരുക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.