ഗള്‍ഫില്‍ സുനാമിക്ക് സാധ്യതയുണ്ടെന്നത് വ്യാജ വാര്‍ത്തകളാണെന്നും ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും മുന്നറിയിപ്പ്. ഖത്തര്‍ കാലാവസ്ഥ വകുപ്പാണ് വ്യാജ വാര്‍ത്തയ്ക്കെതിരെ മുന്നറിയിപ്പ് നല്‍കിയത്. അടിസ്ഥാന രഹിതമായ വാര്‍ത്ത സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് പ്രചരിച്ചത്.
ദോഹ: ഗള്‍ഫില്‍ സുനാമിക്ക് സാധ്യതയുണ്ടെന്നത് വ്യാജ വാര്‍ത്തകളാണെന്നും ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും മുന്നറിയിപ്പ്. ഖത്തര്‍ കാലാവസ്ഥ വകുപ്പാണ് വ്യാജ വാര്‍ത്തയ്ക്കെതിരെ മുന്നറിയിപ്പ് നല്‍കിയത്. അടിസ്ഥാന രഹിതമായ വാര്‍ത്ത സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് പ്രചരിച്ചത്.
എന്നാല്‍ രാജ്യത്ത് ശക്തമായ മഴയും ഇടിയും കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരമാല ഉയരാനുള്ള സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്. കടലില്‍ ഇറങ്ങുന്നത് ഒഴിവാക്കാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.