മസ്‌കത്തിലെ ഗാല ലേബര്‍ ക്യാമ്പില്‍ നിന്നും ഒരു മാസം മുമ്പ് കാണാതായ ഒഡീഷ സ്വദേശിയെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് ട്വീറ്റ്. കഴിഞ്ഞ മാസം അഞ്ച് മുതലാണ് ഒഡീഷ സ്വദേശി അഷുദോഷ് ദാലിനെ കാണാതായത്. അഷുദോഷ് ദാലിന്റെ സുഹൃത്ത് ബിനോദ് ബിഹാരി പരീഡയാണ് സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തിരിക്കുന്നത്. മസ്‌കത്ത് ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിരുന്നു.
മസ്‌കത്ത്: കാണാതായ ഇന്ത്യന്‍ സ്വദേശിയെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ട്വീറ്റ്. മസ്‌കത്തിലെ ഗാല ലേബര്‍ ക്യാമ്പില്‍ നിന്നും ഒരു മാസം മുമ്പ് കാണാതായ ഒഡീഷ സ്വദേശിയെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് ട്വീറ്റ്. കഴിഞ്ഞ മാസം അഞ്ച് മുതലാണ് ഒഡീഷ സ്വദേശി അഷുദോഷ് ദാലിനെ കാണാതായത്. അഷുദോഷ് ദാലിന്റെ സുഹൃത്ത് ബിനോദ് ബിഹാരി പരീഡയാണ് സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തിരിക്കുന്നത്. മസ്‌കത്ത് ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിരുന്നു.
അഷുദോഷ് ദാല്‍ മൂന്ന് വര്‍ഷമായി ഒമാനില്‍ ജോലി ചെയ്തു വരികയായിരുന്നു. കാണാതായി അഞ്ച് ദിവസത്തിന് ശേഷമാണ് കുടുംബം വിവരം അറിയുന്നത്. കഴിഞ്ഞ മാസം അഞ്ചിന് രാത്രി ജോലി കഴിഞ്ഞ് താമസ സ്ഥലത്ത് അഷുദോഷ് ദാല്‍ എത്തിയിരുന്നതായി സുഹൃത്ത് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.