Currency

ഒമാനില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് ഇന്ത്യക്കാരുടെ മൃതദേഹം കൂടി കണ്ടെത്തി

സ്വന്തം ലേഖകന്‍Saturday, May 25, 2019 2:56 pm

മസ്‌കത്ത്: ഒമാനിലെ വാദി ബനീ ഖാലിദില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഹൈദരാബാദി കുടുംബത്തിലെ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ നാല് പേരുടെ മൃതദേഹമാണ് ആറ് ദിവസത്തിനിടെ കണ്ടെത്തിയിരിക്കുന്നത്. രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

വെള്ളിയാഴ്ച വാദി ബനീ ഖാലിദില്‍ സന്ദര്‍ശനം നടത്തി മടങ്ങവെയാണ് ഹൈദരാബാദ് സ്വദേശി സര്‍ദാര്‍ ഫസല്‍ അഹ്മദിന്റെ കുടംബം സഞ്ചരിച്ച വാഹനം ശക്തമായ വാദിയില്‍ അകപ്പെടുന്നത്. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ വാദിയിലൂടെ മുന്നോട്ട് നീങ്ങിയ വാഹനത്തില്‍ നിന്നും ചാടി ഫസല്‍ അഹ്മദ് രക്ഷപ്പെട്ടിരുന്നു.

ഭാര്യ: അര്‍ശി, പിതാവ് ഖാന്‍, മാതാവ് ശബാന, മകള്‍ സിദ്റ (നാല്) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബാക്കി രണ്ട് കുട്ടികള്‍ക്കായി പരിശോധന തുടരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x