Currency

ഖത്തറിലെ രണ്ട് ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് വരും വര്‍ഷത്തില്‍ പ്രവേശനത്തിന് അനുമതിയില്ല

സ്വന്തം ലേഖകന്‍Friday, January 20, 2017 3:17 pm

ഖത്തറിലെ രണ്ട് ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് വരും വര്‍ഷത്തില്‍ (കെ.ജി) പ്രവേശനത്തിന് അനുമതിയില്ല. വിദ്യാഭ്യാസ മന്ത്രാലയമാണ് എം.ഇ.എസ്, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം നടത്താനുള്ള അനുമതി നിഷേധിച്ചത്.

ദോഹ: ഖത്തറിലെ രണ്ട് ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് വരും വര്‍ഷത്തില്‍ (കെ.ജി) പ്രവേശനത്തിന് അനുമതിയില്ല. വിദ്യാഭ്യാസ മന്ത്രാലയമാണ് എം.ഇ.എസ്, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം നടത്താനുള്ള അനുമതി നിഷേധിച്ചത്.

അനുവദിക്കപ്പെട്ടതിനേക്കാള്‍ ഇരട്ടിയിലധികം വിദ്യാര്‍ത്ഥികളുള്ളതിനാലാണ് ഈ സ്‌കൂളുകള്‍ക്ക് കെ.ജി. പ്രവേശനത്തിന് അനുമതി നിഷേധിച്ചതെന്ന് മന്ത്രാലയത്തിലെ സ്വകാര്യ സ്‌കൂള്‍ ഓഫീസ് ഡയറക്ടര്‍ ഹമദ് അല്‍ ഗാലി വ്യക്തമാക്കി. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളില്‍ നിലവില്‍ 8,000 കുട്ടികളാണുള്ളത്. എന്നാല്‍ 5,000 കുട്ടികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയേ സ്‌കൂളിനുള്ളു. 2,800 വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലും നിലവില്‍ ആറായിരത്തോളം വിദ്യാര്‍ത്ഥികളുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x