കുറഞ്ഞ മൂലധന നിക്ഷേപം, മുപ്പതുശതമാനത്തിന്റെ സ്വദേശി പങ്കാളിത്വം തുടങ്ങിയ കാര്യങ്ങളിലാകും പ്രധാനമായും ഇളവുകൾ നൽകുക. മൂന്ന് മാസത്തിനുള്ളിൽ ഇത് സംബന്ധിച്ച നിയമഭേദഗതി രാജ്യത്ത് നിലവിൽ വരുമെന്ന് മാന്‍ വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.
മസ്കറ്റ്: വിദേശനിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി നിലവിലെ നിക്ഷേപക നിയമത്തിൽ ഒമാൻ കാതലായ മാറ്റങ്ങൾ വരുത്താൻ പോകുന്നു. കുറഞ്ഞ മൂലധന നിക്ഷേപം, മുപ്പതുശതമാനത്തിന്റെ സ്വദേശി പങ്കാളിത്വം തുടങ്ങിയ കാര്യങ്ങളിലാകും പ്രധാനമായും ഇളവുകൾ നൽകുക. മൂന്ന് മാസത്തിനുള്ളിൽ ഇത് സംബന്ധിച്ച നിയമഭേദഗതി രാജ്യത്ത് നിലവിൽ വരുമെന്ന് ഒമാന്‍ വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.
നിലവിലെ നിക്ഷേപക നിയമപ്രകാരം ഒമാനിൽ നിക്ഷേപം നടത്തുന്ന വിദേശ കമ്പനികളുടെ മുപ്പത് ശതമാനം ഓഹരി ഒമാൻ സ്വദേശികളുടേതായിരിക്കണം എന്ന് നിബന്ധനയുണ്ട്. എന്നാൽ മിക്ക കമ്പനികൾക്കും ഒമാനിൽ നിന്നും നിക്ഷേപക പങ്കാളികളെ ലഭിക്കാൻ പ്രയാസം നേരിടാറുണ്ട്. അതേസമയം ഇതര ഗൾഫ് രാജ്യങ്ങൾ സ്വദേശി പങ്കാളിത്വം ഇല്ലാതെ തന്നെ വിദേശകമ്പനികൾക്ക് അനുമതി നൽകാറുണ്ട്. രാജ്യത്ത് നിക്ഷേപം ഇറക്കുന്ന വിദേശ കമ്പനികള്‍ക്ക് ഒന്നര ലക്ഷം ഒമാനി റിയാലിന്റെ മിനിമം കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് വേണമെന്ന നിയമവും മറ്റൊരു വിലങ്ങുതടിയാണ്.
നിലവിലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന്റെ ഭാഗമായാണു ഇപ്പോൾ നിക്ഷേപക നിയമത്തിൽ ഭേദഗതി വരുത്തുന്നത്. നിലവില്‍ നിയമകാര്യ മന്ത്രാലയത്തിന്റെ പരിശോധനയിലുള്ള പരിഷ്കരിച്ച നിക്ഷേപക നിയമം വൈകാതെ ശൂറ കൗണ്‍സിലിന് സമര്‍പ്പിക്കും.സ്റ്റേറ്റ് കൗണ്‍സിലിന്റെയും ഭരണാധികാരിയുടെയും അംഗീകാരം ലഭിച്ചു കഴിഞ്ഞാലാണു നിയമം പ്രാബല്യത്തിൽ വരിക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.