
മസ്‌കത്ത്: ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് സലാല വിമാനത്താവളത്തിലെ സര്‍വീസുകള്‍ തടസപ്പെട്ടു. ആറു സര്‍വീസുകളാണ് റദ്ദാക്കിയത്. ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് റണ്‍വേ അടക്കുകയായിരുന്നെന്ന് ഒമാന്‍ വിമാനത്താവള മാനേജ്‌മെന്റ് കമ്പനി ട്വിറ്ററില്‍ അറിയിച്ചു. ഇന്ന് അര്‍ധരാത്രി വരെയാണ് റണ്‍വേ അടച്ചത്.
റണ്‍വേയില്‍ നിന്ന് വിമാനം നീക്കി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. സംഭവം നടന്ന് വൈകാതെ ഒമാന്‍ എയറും സലാം എയറും തങ്ങളുടെ സലാല സര്‍വിസ് നിര്‍ത്തലാക്കുന്നതായി അറിയിച്ചിരുന്നു. ഫ്‌ലൈ ദുബായിയുടെയും ഖത്തര്‍ എയര്‍വേസിന്റെയും സര്‍വീസുകളും നിര്‍ത്തലാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.