Currency

യുഎഇയില്‍ വാക്‌സിനെടുക്കാന്‍ 16 വയസ് മതി; കൂടുതല്‍ വാക്‌സീന്‍ കേന്ദ്രങ്ങള്‍ തുറന്നു

സ്വന്തം ലേഖകന്‍Tuesday, January 19, 2021 12:19 pm

അബുദാബി: യുഎഇയില്‍ കോവിഡ് വാക്‌സീന്‍ സ്വീകരിക്കാനുള്ള പ്രായപരിധി 16 വയസ്സാക്കി കുറച്ചെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. നേരത്തെ 18 വയസായിരുന്നു വാക്‌സീന്‍ സ്വീകരിക്കാനുള്ള കുറഞ്ഞ പ്രായപരിധി. കൂടുതല്‍ പേര്‍ക്കു വാക്‌സീന്‍ ലഭ്യമാക്കി ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണു ലക്ഷ്യം.

ഇതിന്റെ ഭാഗമായി വിവിധ എമിറേറ്റുകളില്‍ കൂടുതല്‍ വാക്‌സീന്‍ കേന്ദ്രങ്ങളും തുറന്നു. ഇനി 16 വയസ്സിനു മുകളില്‍ ഉള്ള, മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്ക് വാക്‌സീന്‍ എടുക്കാം. 21 ദിവസത്തിനിടെ 2 ഡോസ് വാക്‌സീനാണ് നല്‍കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x