Currency

യുഎഇയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പെട്രോള്‍ വില കുറയും

സ്വന്തം ലേഖകന്‍Tuesday, October 31, 2017 1:19 pm

യുഎഇയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പെട്രോള്‍ വില നാലര ശതമാനം കുറയും. അതേസമയം ഡീസല്‍ വില നേരിയ തോതില്‍ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി ഉയര്‍ന്നിരുന്ന പെട്രോള്‍ വില നാല് മാസത്തിന് ശേഷം ആദ്യമായാണ് കുറയുന്നത്.

റിയാദ്: യുഎഇയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പെട്രോള്‍ വില നാലര ശതമാനം കുറയും. അതേസമയം ഡീസല്‍ വില നേരിയ തോതില്‍ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി ഉയര്‍ന്നിരുന്ന പെട്രോള്‍ വില നാല് മാസത്തിന് ശേഷം ആദ്യമായാണ് കുറയുന്നത്.

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില രണ്ടുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് വില കുറയുന്നതെന്ന പ്രത്യേകതയുമുണ്ട്. പുതിയ നിരക്ക് അനുസരിച്ച് ഒക്ടോബറില്‍ 2.12 ദിര്‍ഹമായിരുന്ന സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 2.03 ദിര്‍ഹമായിരിക്കും ഈ മാസം ഈടാക്കുക. സ്പെഷല്‍ പെട്രോള്‍ വില ലിറ്ററില്‍ 2.01 ദിര്‍ഹത്തില്‍നിന്ന് 1.92 ദിര്‍ഹമായി കുറയും. ഇ പ്ലസ് പെട്രോള്‍ ലിറ്ററിന് 1.94 ദിര്‍ഹമായിരുന്നത് 1.85 ദിര്‍ഹമാകും സ്പെഷ്യല്‍ പെട്രോള്‍ വില 4.48 ശതമാനം കുറയുമ്പോള്‍ 4.64 ശതമാനമാണ് ഇ പ്ലസിന്റെ വിലക്കുറവ്.

എന്നാല്‍, ഡീസല്‍വില 0.5 ശതമാനം വര്‍ധിക്കും. ലിറ്ററിന് 2.11 ദിര്‍ഹമായിരിക്കും നവംബറിലെ ഡീസല്‍ വില.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x