Currency

യുഎഇയില്‍ വീണ്ടും ലോക്ഡൗണ്‍ വരുന്നു; പ്രചാരണം വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം

സ്വന്തം ലേഖകന്‍Sunday, September 27, 2020 12:34 pm

അബൂദബി: യുഎഇയില്‍ വീണ്ടും ലോക്ഡൗണ്‍ വരികയാണെന്ന പ്രചാരണം തള്ളി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും എന്നായിരുന്നു സമൂഹ മാധ്യമങ്ങള്‍ മുഖേനയുള്ള വ്യാജപ്രചാരണം. ലോക്ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്തുമെന്ന പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇതു സംബന്ധമായി ഔദ്യോഗിക സമൂഹ മാധ്യമങ്ങളില്‍ അധികൃതര്‍ അറിയിപ്പ് നല്‍കുകയും ചെയ്തു. ഇതു സംബന്ധിച്ച് ഔദ്യോഗിക മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. തെറ്റായ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന പ്രവണതക്കെതിരെയും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് 20,000 ദിര്‍ഹം പിഴ ചുമത്തും. അതേ സമയം കോവിഡ് പ്രോട്ടോകോള്‍ ചട്ടങ്ങള്‍ കൃത്യമായി പാലിക്കാന്‍ മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ഥിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x