Currency

സ്വകാര്യ കമ്പനികള്‍ക്ക് യു.എ.ഇയില്‍ അഞ്ചു ശതമാനം വാറ്റ്

സ്വന്തം ലേഖകന്‍Thursday, March 16, 2017 1:04 pm

2018 ജനുവരി ഒന്ന് മുതലാണ് പുതിയ വാറ്റ് പ്രാബല്യത്തിലാവുക. 3.7 ലക്ഷം ദിര്‍ഹവും അതിന് മുകളിലും വാര്‍ഷിക വരുമാനമുള്ള എല്ലാ സ്വകാര്യ കമ്പനികളും വാറ്റ് അടയ്‌ക്കേണ്ടിവരും. കെട്ടിടങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നവരും വാറ്റിന്റെ പരിധിയില്‍ വരുമെന്നതിനാല്‍ കെട്ടിട വാടക വര്‍ധിക്കുന്നതിനും ഇത് കാരണമാകും.

അബൂദബി: യു.എ.ഇയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കെട്ടിട ഉടമകള്‍ക്കും അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്) ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച് ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ ബുധനാഴ്ച കരട് നിയമം പുറപ്പെടുവിച്ചു. നികുതി ഈടാക്കലിന്റെ എല്ലാവിധ ചട്ടങ്ങളും നിയമക്രമങ്ങളും ഉള്‍ക്കൊള്ളുന്ന കരടാണ് എഫ്.എന്‍.സി പ്രഖ്യാപിച്ചത്.

2018 ജനുവരി ഒന്ന് മുതലാണ് പുതിയ വാറ്റ് പ്രാബല്യത്തിലാവുക. 3.7 ലക്ഷം ദിര്‍ഹവും അതിന് മുകളിലും വാര്‍ഷിക വരുമാനമുള്ള എല്ലാ സ്വകാര്യ കമ്പനികളും വാറ്റ് അടയ്‌ക്കേണ്ടിവരും. കെട്ടിടങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നവരും വാറ്റിന്റെ പരിധിയില്‍ വരുമെന്നതിനാല്‍ കെട്ടിട വാടക വര്‍ധിക്കുന്നതിനും ഇത് കാരണമാകും.

നിലവില്‍ യു.എ.ഇയില്‍ നാലര ലക്ഷം സ്വകാര്യ കമ്പനികളുള്ളത് വൈകാതെ ആറ് ലക്ഷം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയുണ്ടാകുമെന്ന് സാമ്പത്തിക കാര്യ സഹമന്ത്രി ഉബൈദ് ബിന്‍ ഹുമൈദ് ആല്‍ തായിര്‍ വ്യക്തമാക്കി.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x