
ലണ്ടന്‍: അയല്‍ വാസികളുടെ പരാതിയെ തുടര്‍ന്ന് ഹോട്ടലുടമകളായ ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് യു.കെ കോടതിയുടെ പിഴ. ബിരിയാണിയുടെയും കറികളുടെയും രൂക്ഷ ഗന്ധം പരക്കുന്നുവെന്ന പരാതിയിലാണ് കോടതി പിഴ ഈടാക്കിയത്. പഞ്ചാബി ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ലണ്ടനിലെ ഖുശി ഇന്ത്യന്‍ ബുഫേ റസ്റ്റോറന്റ് ഉടമകളായ ഷബാനക്കും മുഹമ്മദ് ഖുശിക്കുമാണ് പിഴ ശിക്ഷ ലഭിച്ചത്.
ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റില്‍ നിന്ന് ബിരിയാണിയുടെയും കറികളുടെയും രൂക്ഷ ഗന്ധം പരക്കുന്നുവെന്നായിരുന്നു പരാതി. മസാലകള്‍ ചേര്‍ന്ന വായു വസ്ത്രങ്ങളിലെല്ലാം പറ്റിപ്പിടിക്കുന്നുവെന്നും അതിനാല്‍ ഇടക്കിടെ വസ്ത്രങ്ങള്‍ കഴുകേണ്ട അവസ്ഥ ഉണ്ടാകുന്നുവെന്നുമായിരുന്നു ചില അയല്‍വാസികളുടെ പരാതി. അതേസമയം റസ്റ്റോറന്റിന് ഉചിതമായ ഫില്‍ട്ടറേഷന്‍ സംവിധാനമില്ലാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു ഉടമസ്ഥര്‍ പിഴയടക്കണമെന്ന് കോടതി വിധിച്ചത്. ഇരുവരും 258 പൗണ്ട് വീതമാണ് പിഴയടക്കേണ്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.