Currency

ബ്രിട്ടനില്‍ ഇന്നും നാളെയും ബാര്‍ബറ കൊടുങ്കാറ്റ് ആഞ്ഞുവീശുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Friday, December 23, 2016 11:16 am

മണിക്കൂറില്‍ 90 മൈല്‍വരെ വേഗത്തില്‍ കാറ്റുവീശും. പലയിടങ്ങളിലും കനത്ത മഴയ്ക്കും സാധ്യതയുണ്ട്. സ്‌കോട്ട്‌ലന്‍ഡില്‍ പലസ്ഥലങ്ങളിലും മെറ്റ് ഓഫീസ് അപകടമുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ക്രിസ്മസ് ആഘോഷങ്ങളെ ബാര്‍ബറ കൊടുങ്കാറ്റ് കാര്യമായി ബാധിച്ചേക്കും.

ലണ്ടന്‍: സ്‌കോട്ട്‌ലന്‍ഡിലും ബ്രിട്ടന്റെ വടക്കന്‍ തീരങ്ങളിലും ഇന്നും നാളെയും ബാര്‍ബറ കൊടുങ്കാറ്റ് ആഞ്ഞുവീശുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മണിക്കൂറില്‍ 90 മൈല്‍വരെ വേഗത്തില്‍ കാറ്റുവീശും. പലയിടങ്ങളിലും കനത്ത മഴയ്ക്കും സാധ്യതയുണ്ട്. സ്‌കോട്ട്‌ലന്‍ഡില്‍ പലസ്ഥലങ്ങളിലും മെറ്റ് ഓഫീസ് അപകടമുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ക്രിസ്മസ് ആഘോഷങ്ങളെ ബാര്‍ബറ കൊടുങ്കാറ്റ് കാര്യമായി ബാധിച്ചേക്കും.

uk

പലയിടങ്ങളിലും വൈദ്യുതി വിതരണവും ഫെറി സര്‍വീസും തടസപ്പെടാനും സാധ്യതയുണ്ട്. രണ്ടുമാസത്തിനിടെ ഇത് രണ്ടാമത്തെ കൊടുങ്കാറ്റാണ് ബ്രിട്ടന്‍ നേരിടുന്നത്. കഴിഞ്ഞമാസം ബ്രിട്ടന്റെ വിവിധഭാഗങ്ങളില്‍ വീശിയടിച്ച ‘ആംഗസ്’ കൊടുങ്കാറ്റ് മൂന്നുദിവസത്തോളം ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു.

ഇതിനിടെ ദിവസങ്ങളായി തുടരുന്ന മൂടല്‍മഞ്ഞ് ബ്രിട്ടനില്‍ പലയിടത്തും ഇപ്പോഴും തുടരുകയാണ്. ഹീത്രൂ, ഗാട്ട്‌വിക്ക്, സിറ്റി എയര്‍പോര്‍ട്ടുകളിലെല്ലാം ഇന്നലെയും വിമാനസര്‍വീസുകള്‍ പലതും വൈകി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ബ്രിട്ടനില്‍ ഇന്നും നാളെയും ബാര്‍ബറ കൊടുങ്കാറ്റ് ആഞ്ഞുവീശുമെന്ന് മുന്നറിയിപ്പ്”

  1. Unquestionably believe that which you said. Your
    favorite reason appeared to be on the internet the simplest thing to be aware of.
    I say to you, I definitely get annoyed while people think about worries that they just
    don’t know about. You managed to hit the nail upon the top
    and defined out the whole thing without having side effect , people could take a signal.
    Will probably be back to get more. Thanks

Comments are closed.

Top
x