Currency

സന്തുഷ്ട രാജ്യം: പട്ടികയില്‍ ഖത്തറിന് മികച്ച സ്ഥാനം

സ്വന്തം ലേഖകന്‍Friday, March 16, 2018 7:23 pm

ദോഹ: ജനങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആഗോളതലത്തില്‍ അറേബ്യന്‍ രാജ്യങ്ങളില്‍ ഖത്തറിന് മികച്ച സ്ഥാനം. അറേബ്യന്‍ മേഖലാടിസ്ഥാനത്തില്‍ ഖത്തര്‍, സൗദി, ബഹ്‌റൈന്‍, കുവൈത്ത് രാജ്യങ്ങള്‍ യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ് ഥാനങ്ങളിലെത്തി. ഒന്നാം സ്ഥാനം യു.എ.ഇക്കാണ്. ആഗോളാടിസ് ഥാനത്തില്‍ ഖത്തര്‍ 32, സൗദി 33, ബഹ്‌റൈന്‍ 43, കുവൈത്ത് 45 സ് ഥാനങ്ങളിലാണുള്ളത്. ലോകത്തെ 156 രാജ്യങ്ങളിലെ ജനങ്ങളുടെ അഭിപ്രായം താരതമ്യം ചെയ്താണ് പട്ടിക തയാറാക്കിയത്.

ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലെ പഠന സമിതി തയാറാക്കിയ പട്ടികയില്‍ ജനങ്ങളുടെ ആളോഹരി വരുമാനം, സാമൂഹിക പരിചരണം, ശരാശരി ആയുസ്സ്, സാമൂഹിക സ്വാതന്ത്ര്യം, കുറ്റകൃത്യങ്ങളുടെ കുറവ് തുടങ്ങിയ കാര്യങ്ങളാണ് പരിഗണിക്കപ്പെട്ടത്. ഫിന്‍ലാന്‍ഡ് ആണ് സന്തോഷകാര്യത്തില്‍ ലോക തലത്തില്‍ ഒന്നാം സ്ഥാനത്ത്. ഏറ്റവും പിന്നില്‍ ആഫ്രിക്കന്‍ രാജ്യമായ ബുറുണ്ടിയാണ്.

അതേസമയം കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നോര്‍വേ ഇത്തവണ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പട്ടികയില്‍ ഇന്ത്യക്ക് 133ാം സ്ഥാനമാണ്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താന്‍ 75, ചൈന 86, നേപ്പാള്‍ 101, ബംഗ്ലാദേശ് 115, ശ്രീലങ്ക 116, മ്യാന്‍മര്‍ 130, അഫ്ഗാനിസ്താന്‍ 145 സ്ഥാനങ്ങളിലാണുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x