
ദോഹ: മധ്യേഷ്യയില്‍ സന്ദര്‍ശനം എളുപ്പമായ രാജ്യങ്ങളുടെ റാങ്കിങില്‍ ഖത്തര്‍ ഒന്നാമത്. ഈ ഗണത്തില്‍ ലോകത്തെ എട്ടാമത്തെ രാജ്യമെന്ന ബഹുമതിയും ഖത്തറിനാണ്. വിസാരഹിത സന്ദര്‍ശനം സാധ്യമാക്കി ഒരു വര്‍ഷം പിന്നിടുന്നതോടെയാണ് ഖത്തറിനെ തേടി ഈ ബഹുമതികളെത്തിയത്.
ഐക്യരാഷ്ട്ര സഭയുടെ ടൂറിസം വിഭാഗമായ വേള്‍ഡ് ടൂറിസം ഓര്ഗനൈസേഷന് തയ്യാറാക്കിയ റാങ്കിങിലാണ് മധ്യേഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം എളുപ്പമായ രാജ്യങ്ങളുടെ ഗണത്തില്‍ ഖത്തര്‍ ഒന്നാമതെത്തിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശന നടപടിക്രമങ്ങള്‍ ഏറ്റവും ലളിതവും എളുപ്പമായതുമായ രാജ്യം എന്ന ബഹുമതിയാണ് ഖത്തറിനെ തേടിയെത്തിയത്. ആഗോള തലത്തില്‍ ഈ റാങ്കിംഗില്‍ ഖത്തര്‍ എട്ടാം സ്ഥാനത്തുമെത്തി. 2014ല്‍ ഈ റാങ്കിങില്‍ ഖത്തര്‍ 177 ആം സ്ഥാനത്തായിരുന്നു. നാല് വര്‍ഷം കൊണ്ട് 169 രാജ്യങ്ങളെയാണ് ഖത്തര്‍ മറികടന്നത്.
സന്ദര്‍ശകരുടെ ബാഹുല്യം കണക്കിലെടുത്ത് അവര്‍ക്കായുള്ള സൗകര്യങ്ങളും കൂടുതല്‍ കാഴ്ച്ചാനുഭവങ്ങളും ഒരുക്കുന്നതിലും ഖത്തര്‍ സര്‍ക്കാര്‍ ബദ്ധശ്രദ്ധ പതിപ്പിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ടൂറിസം മേഖലയില്‍ ഈ വര്‍ഷം മാത്രം ഖത്തര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.