Currency

ഒമാനിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ 2000 ശതമാനം വരെ വർദ്ധിപ്പിച്ചു!

സ്വന്തം ലേഖകൻTuesday, September 6, 2016 5:03 pm

ഒമാനിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 2000 ശതമാനം വരെ വർദ്ധനവ്. ഗതാഗതനിയമ ലംഘിക്കുന്നവർക്കുള്ള ശിക്ഷ 10 ദിവസം മുതല്‍ 2 വര്‍ഷം വരെയാക്കിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

മസ്കറ്റ്: ഒമാനിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 2000 ശതമാനം വരെ വർദ്ധനവ്.  ഗതാഗതനിയമ ലംഘിക്കുന്നവർക്കുള്ള ശിക്ഷ 10 ദിവസം മുതല്‍ 2 വര്‍ഷം വരെയാക്കിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പിഴ 200 മുതല്‍ 3,000 ഒമാനി റിയാല്‍ ആക്കിയാണു വർദ്ധിപ്പിച്ചിരിക്കുന്നത്.  വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവർ പിടിക്കപ്പെട്ടാൽ പുതിയ നിയമ പ്രകാരം 300 റിയാല്‍ പിഴ നൽകുകയും 10 ദിവസം ജയിലിൽ കിടക്കുകയും വേണം. 15 റിയാല്‍ പിഴയായിരുന്നു മുമ്പ് ഇതിനുള്ള ശിക്ഷ.

മദ്യപിച്ച്‌ വാഹനം ഓടിക്കലിനു 800 റിയാല്‍ പിഴയും 6 മാസത്തെ തടവും (നേരെത്തെ 50 റിയാല്‍ മാത്രമായിരുന്നു പിഴ) റോഡില്‍ അഭ്യാസം കാണിക്കലിനു 500 ദിര്‍ഹം പിഴയും 3 മാസം തടവും  പുതിയ നിയമം അനുശാസിക്കുന്നു.

നിലവിൽ ജി.സി.സി രാജ്യങ്ങളിൽ ഏറ്റവും അധികം വാഹനാപകടങ്ങൾ നടക്കുന്ന രാജ്യമാണു ഒമാൻ. അതിനാൽ തന്നെ നിയമലംഘകർക്കെതിരെ കടുത്ത നടപടികൾ എടുക്കാൻ തന്നെയാണു ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് പ്രതിദിനം ശരാശരി രണ്ട് പേരെങ്കിലും റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നുണ്ടെന്നു കണക്കുകൾ വ്യക്തമാക്കുന്നു. 2016 ലെ ആദ്യത്തെ ആറ് മാസത്തിനകം 2100 റോടപകടങ്ങളിലായി 336 പേർ മരണപ്പെട്ടു. 

 

 

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x