
മസ്‌കത്ത്: അവധി ദിവസങ്ങളില്‍ മസ്‌കത്തില്‍ പൊതുസ്ഥലങ്ങളിലും പാര്‍ക്കുകളിലും ബാര്‍ബിക്യൂയിങ് നടത്തുന്നവര്‍ക്ക് ചിലപ്പോള്‍ നഗരസഭയുടെ പിടിവീണേക്കാം. പാര്‍ക്കിലെ പുല്‍ത്തകിടികളില്‍ ബാര്‍ബിക്യൂയിങ് നടത്തിയവര്‍ക്കെതിരെ അധികൃതര്‍ നടപടിയെടുത്തു. പൊതുസ്ഥലങ്ങളിലെ മുനിസിപ്പല്‍ നിയമ ലംഘന കുറ്റത്തിന് നിരവധി പേരില്‍നിന്ന് പിഴ ചുമത്തിയതായി മസ്‌കത്ത് നഗരസഭ അറിയിച്ചു.
ബോഷര്‍, ഗൂബ്രലേക്ക് പാര്‍ക്കുകളിലാണ് ആര്‍.ഒ.പിയുടെ സഹകരണത്തോടെ പരിശോധന നടത്തിയത്. പൊതുസൗകര്യങ്ങള്‍ നശിപ്പിക്കലടക്കം നിയമലംഘനങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തി. ബാര്‍ബിക്യൂയിങ് മൂലം പച്ചപ്പിനുണ്ടായ ദോഷം, ശരിയായ രീതിയില്‍ അല്ലാത്ത മാലിന്യ നിക്ഷേപം എന്നിവയാണ് നടപടിക്ക് കാരണമെന്ന് നഗരസഭാധികൃതര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.