Currency

സല്‍വ റോഡില്‍ യൂസ്ഡ് കാറുകളുടെ ഏറ്റവും വലിയ വിപണി വരുന്നു

സ്വന്തം ലേഖകന്‍Tuesday, May 23, 2017 7:58 pm

ദോഹ: യൂസ്ഡ് കാറുകളുടെ ഏറ്റവും വലിയ വിപണി സല്‍വ റോഡില്‍ ബര്‍വ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ നേതൃത്വത്തില്‍ ഒരുക്കുന്നു. മദീനത്ത് അല്‍ മവാത്തര്‍ എന്നു പേരിട്ടിരിക്കുന്ന പദ്ധതി സല്‍വ റോഡില്‍ അക്വാ പാര്‍ക്കിന് എതിര്‍വശത്തായാണ് ഒരുക്കുന്നത്. 35,607 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് വാഹന പാര്‍ക്ക് ഒരുങ്ങുന്നത്. പദ്ധതിയുടെ രണ്ടാംഘട്ട വികസനത്തിനായി 11.25 കോടി റിയാലിന്റെ കരാര്‍ ഇന്‍ഷ കോണ്‍ട്രാക്ടിങ് ആന്‍ഡ് ട്രേഡിങ് കമ്പനിയുമായി ഒപ്പുവച്ചു.

ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍. 59 യൂസ്ഡ് കാര്‍ ഷോറൂമുകള്‍, 176 റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, പത്തു വാണിജ്യകേന്ദ്രങ്ങള്‍, അഞ്ചു വര്‍ക്ഷോപ്പുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. പെട്രോള്‍ സ്റ്റേഷന്‍, വാഹന പരിശോധന കേന്ദ്രമായ ഫാഹസ്, റസ്റ്ററന്റുകള്‍, മസ്ജിദ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്. യൂസ്ഡ് കാറുകളുടെ വില്‍പന, അറ്റകുറ്റപ്പണി, സ്പെയര്‍പാര്‍ട്സ് വില്‍പന തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും.

യൂസ്ഡ് കാര്‍ വിപണിയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു മാര്‍ക്കറ്റ് സര്‍വേ നടത്തിയശേഷമാണ് പദ്ധതി തയാറാക്കിയതെന്ന് ബര്‍വ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് സിഇഒ സല്‍മാന്‍ മുഹമ്മദ് അല്‍ മുഹനാദി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x