Currency

കൊവിഡ് വാക്‌സിനേഷന് ഒമാനില്‍ ഔദ്യോഗിക തുടക്കം; വാക്‌സിന്‍ എടുക്കല്‍ നിര്‍ബന്ധമാക്കില്ല

സ്വന്തം ലേഖകന്‍Sunday, December 27, 2020 5:36 pm

ഒമാന്‍: കൊവിഡ് വാക്‌സിനേഷന് ഒമാനില്‍ ഔദ്യോഗിക തുടക്കമായി. സീബ് പോളിക്ലിനിക്കില്‍ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സൈദി ആദ്യ ഡോസ് സ്വീകരിച്ച് വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം മുന്‍ഗണനാപട്ടികയില്‍ ഉള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. 21 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസുകളാണ് നല്‍കുക.

കോവിഡിന്റെ പ്രകടമായ ലക്ഷണങ്ങളും സങ്കീര്‍ണതകളും കുറക്കുകയാണ് വാക്‌സിന്‍ ചെയ്യുകയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിന്‍ വഴി എത്രനാള്‍ ശരീരത്തിന് സംരക്ഷണം ലഭിക്കുമെന്ന കാര്യം പറയാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണ്. കോവിഡ് വാക്‌സിനെ കുറിച്ച കാമ്പയിന്‍ നടത്തിവരുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

15600 ഡോസ് വാക്‌സിന്‍ ആണ് ആദ്യ ഘട്ടത്തില്‍ ലഭിച്ചത്. രണ്ടാം ഘട്ടമായ 28000 ഡോസ് ജനുവരിയില്‍ ലഭിക്കും. വാക്‌സിന്‍ എടുക്കല്‍ നിയമപ്രകാരം നിര്‍ബന്ധമാക്കില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിന്റെ പാര്‍ശ്വ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും സംവിധാനമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x