ദോഹ: ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള വന്ദേഭാരത് മിഷന് ടിക്കറ്റ് നിരക്ക് ഗണ്യമായി വര്‍ധിപ്പിച്ചു. വരുന്ന പതിനാറാം തീയതി മുതലുള്ള സര്‍വീസുകള്‍ക്കാണ് നിരക്ക് വര്‍ധന. ഇന്ത്യയിലെ ഏകദേശം എല്ലാ വിമാനത്താവളങ്ങളിലേക്കും നിരക്ക് വര്‍ധനയുണ്ട്.
ഇരുന്നൂറ്റിയന്പത് റിയാലിലധികമാണ് പലയിടങ്ങളിലേക്കും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വെബ്സൈറ്റില്‍ ഇപ്പോള്‍ നിരക്ക് കാണിക്കുന്നത്. 840 റിയാലായിരുന്നു കോഴിക്കോട്ടേക്ക് നേരത്തെ ഈടാക്കിയിരുന്നതെങ്കില്‍ പുതിയ ചാര്‍ജ്ജ് 1004 റിയാലാണ്. തിരുവനന്തപുരത്തേക്ക് നേരത്തെയുണ്ടായിരുന്നത് 857, പുതിയ നിരക്ക് 1052.809 റിയാല്‍ ഈടാക്കിയിരുന്ന കണ്ണൂരിലേക്ക് പുതിയ ചാര്‍ജ്ജ് കാണിക്കുന്നത് 950 റിയാല്‍. 809 റിയാല്‍ മാത്രമുണ്ടായിരുന്ന കൊച്ചിയിലേക്ക് പുതിയ നിരക്ക് 1004. ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഈ ചാര്‍ജ്ജ് വര്‍ധനയെന്നതാണ് ശ്രദ്ധേയം.
വന്ദേഭാരത് മിഷന്റെ മൂന്ന് ഘട്ടങ്ങളിലും എയര്‍ ഇന്ത്യയായിരുന്നു സര്‍വീസ് നടത്തിയിരുന്നതെങ്കില്‍ നാലാം ഘട്ടത്തില്‍ മുഴുവന്‍ സര്‍വീസുകളും സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോയ്ക്ക് വിട്ടുനല്‍കുകയായിരുന്നു ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.