Currency

വന്ദേഭാരത്: ഖത്തറില്‍ നിന്നും 7 മുതല്‍ 13 വരെ ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍

സ്വന്തം ലേഖകന്‍Thursday, August 6, 2020 3:56 pm
flight-service

ദോഹ: വന്ദേഭാരത് മിഷന്‍ അഞ്ചാം ഘട്ടത്തില്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 7 മുതല്‍ 13 വരെയുള്ള പുതിയ സര്‍വീസുകളിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബുക്കിങ് ആരംഭിച്ചു. മൊത്തം 13 സര്‍വീസുകളാണ് ഈ ദിവസങ്ങളില്‍ ദോഹയില്‍ നിന്നും ഇന്ത്യയിലേക്കുള്ളത്. ഇതില്‍ നാല് സര്‍വീസുകളാണ് കേരളത്തിലേക്കുള്ളത്. ഏഴിനും പത്തിനുമാണ് കേരളത്തിലേക്ക് സര്‍വീസുകള്‍.

ഏഴിന് കൊച്ചിയിലേക്കാണ് സര്‍വീസ്. ബാക്കി മൂന്ന് സര്‍വീസുകളും പത്താം തിയതിയാണ്. കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍. എട്ടിനും പതിനൊന്നിനും ചെന്നൈയിലേക്കും പന്ത്രണ്ടിന് ബംഗളൂരുവിലേക്കും സര്‍വീസുണ്ട്.

എയര്‍ഇന്ത്യ നടത്തുന്ന ഷെഡ്യൂളുകള്‍ക്ക് പുറമെയാണ് ഇന്‍ഡിഗോ സര്‍വീസുകള്‍. ഈ ഘട്ടത്തില്‍ കേരളത്തിലേക്ക് ഇനിയുള്ള എയര്‍ഇന്ത്യ സര്‍വീസുകള്‍ ഇവയാണ്: ആറിന് തിരുവനന്തപുരം, എട്ടിന് കൊച്ചി, ഒമ്പതിന് കൊച്ചി, പതിമൂന്നിന് തിരുവനന്തപുരം.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x