ജനുവരി സെപ്റ്റംബര്‍ അവസാനം വരെയുള്ള കാലയളവില്‍ 21.5 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. വാണിജ്യ വാഹനങ്ങളുടെ വിഭാഗത്തിലാണ് ഏറ്റവുമധികം ഇടിവുണ്ടായത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവിലെ 15693 വാഹനങ്ങളുടെ സ്ഥാനത്ത് ഇത്തവണ 10,234 എണ്ണം മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.
ഒമാന്‍: ഒമാനില്‍ പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കുത്തനെ ഇടിഞ്ഞു. ജനുവരി സെപ്റ്റംബര്‍ അവസാനം വരെയുള്ള കാലയളവില്‍ 21.5 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. വാണിജ്യ വാഹനങ്ങളുടെ വിഭാഗത്തിലാണ് ഏറ്റവുമധികം ഇടിവുണ്ടായത്.
കഴിഞ്ഞ വര്‍ഷം സമാന കാലയളവിലെ 15693 വാഹനങ്ങളുടെ സ്ഥാനത്ത് ഇത്തവണ 10,234 എണ്ണം മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. 45,498 പുതിയ സ്വകാര്യ വാഹനങ്ങളാണ് ആദ്യ ഒമ്പത് മാസത്തില്‍ നിരത്തിലെത്തിയതെന്ന് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ടാക്‌സികളുടെയും ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷനും കാര്യമായി കുറഞ്ഞു.
ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങളുടെ എണ്ണത്തില്‍ 27.8 ശതമാനം കുറവുണ്ടായിട്ടുണ്ട്. അതേസമയം റെന്റ് എ കാര്‍ കമ്പനികള്‍ക്ക് കീഴിലുള്ള പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ 2716 എന്നത് 3271 ആയി വര്‍ധിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.