Currency

​ഖത്തറിൽ പതിനഞ്ച് വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

സ്വന്തം ലേഖകൻSunday, March 26, 2017 6:58 pm

റോഡ് സുരക്ഷയും ഗതാഗത രംഗത്തെ ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി 15 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് ഖത്തർ സർക്കാർ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

ദോഹ: റോഡ് സുരക്ഷയും ഗതാഗത രംഗത്തെ ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി 15 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് ഖത്തർ സർക്കാർ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാന പ്രകാരം ഇതു സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് ട്രാഫിക് വകുപ്പ് മേധാവി നിർദേശം നൽകി.

ഖത്തർ സെൻട്രൽ ബാങ്ക് മാർച്ച് 20 ന് എല്ലാ ഇൻഷ്വറൻസ് കമ്പനികൾക്കും ഇതു സംബന്ധിച്ച് സർക്കുലർ അയച്ചിട്ടുണ്ട്. ഇതിൻ പ്രകാരം വരുന്ന 5 വർഷത്തിൽ 15 വർഷത്തിനു മേൽ പഴക്കമുള്ള എല്ലാ വാഹനങ്ങളും 6 മാസം കൂടുമ്പോൾ ടെക്നിക്കൽ ഇൻസ്പെക്ഷൻ പൂർത്തിയാക്കി റോഡ് പെർമിറ്റ് നേടേണ്ടതുണ്ട്. തുടർന്നുള്ള 5 വർഷത്തിൽ 4 മാസം കൂടുമ്പോഴും അതിനടുത്ത 5 വർഷത്തിൽ 4 മാസം കൂടുമ്പോഴും ഇതുപോലെ റോഡ് പെർമിറ്റ് നേടേണ്ടതുണ്ട്.

30 വർഷത്തിനു മേൽ പഴക്കമുള്ള വാഹനങ്ങൾക്ക് പെർമിറ്റ് ലഭിക്കുകയുമില്ല. വാഹന ഗതാഗത രംഗത്ത് ഗുണപരമായ മാറ്റത്തിന് വഴിവയ്ക്കുന്ന തീരുമാനം നടപ്പിലാകുന്നതോടെ സെക്കൻഡ് ഹാൻഡ് വാഹന വിപണിയും സ്പെയർ വിപണിയും പ്രതികൂലമായി ബാധിക്കപ്പെടും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x